Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപണ്ഡിത കപില വാത്സ്യായൻ...

പണ്ഡിത കപില വാത്സ്യായൻ അന്തരിച്ചു

text_fields
bookmark_border
Kapila Vatsyayan
cancel

ന്യൂഡൽഹി: ഭാരതീയ കല, വാസ്തുവിദ്യ, നൃത്തം തുടങ്ങിയ മേഖലകളിലെ പാണ്ഡിത്യം തെളിയിച്ച ഡോ. കപില വാത്സ്യായൻ അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യ സഹജമായ അസുഖ​ങ്ങളെ തുടർന്ന്​ ചികിത്സയിലായിരുന്നു.

മുൻ രാജ്യസഭാംഗമായ കപില സംഗീത നാടക അക്കാദമി, ഭാരതസർക്കാറി​െൻറ വിദ്യാഭ്യാസ മന്ത്രാലയം, കലാ-സാംസ്കാരിക വകുപ്പ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലെ പദവികൾ വഹിച്ചിരുന്നു. ഇന്ദിര ഗാന്ധി ദേശീയ കാലകേന്ദ്രത്തി​െൻറ സ്ഥാപക ഡയറക്​ടർ ആയിരുന്ന കപില കേന്ദ്രത്തിലെ ആജീവനാന്ത ട്രസ്​റ്റി കൂടിയായിരുന്നു.

മിഷിഗൺ സർവകലാശാലയിൽ നിന്നും ബിരുദാനന്തരം ബിരുദം നേടിയ കപില ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നുമാണ് ഗവേഷണ ബിരുദമെടുത്തത്. സ്വയർ ആൻഡ് സർക്കിൾ ഓഫ് ഇന്ത്യൻ ആർട്സ്, ഭരത: ദി നാട്യശാസ്ത്ര, മാത്രാലക്ഷണം തുടങ്ങിയ അനവധി കൃതികളും രചിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DancerMPKapila VatsyayanArts scholar
Next Story