Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സി.എ.എ വിരുദ്ധ പ്രക്ഷോഭ നേതാവി​െൻറ ചിത്രം മതിലിൽ വരച്ചതിന്​ അഞ്ചുപേർ അറസ്​റ്റിൽ
cancel
Homechevron_rightNewschevron_rightIndiachevron_rightസി.എ.എ വിരുദ്ധ...

സി.എ.എ വിരുദ്ധ പ്രക്ഷോഭ നേതാവി​െൻറ ചിത്രം മതിലിൽ വരച്ചതിന്​ അഞ്ചുപേർ അറസ്​റ്റിൽ

text_fields
bookmark_border

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിൽ അറസ്​റ്റിലായ വിദ്യാർഥി നേതാവി​െൻറ ചിത്രം മതിലിൽ വരച്ചതിന്​ നാല്​ ചിത്രകാരൻമാരും ഒരു​ കോളജ്​ വിദ്യാർഥിയും അറസ്​റ്റിൽ. അസമിലെ ഗുവാഹത്തിയിലാണ്​ സംഭവം.

സി.എ.എ ആക്​ടിവിസ്​റ്റ്​ അഖിൽ ഗൊഗോയ്​യുടെ ചിത്രം അങ്ക ആർട്​സ്​ കലക്​ടീവ്​ സംഘത്തിലെ ചിത്രകാരൻമാരാണ്​ വരച്ചത്​. മതിലിൽ വരച്ച ചിത്രം പൊലീസ്​ സാന്നിധ്യത്തിൽതന്നെ മായ്​പ്പിച്ചുവെന്നും ചിത്രകാരൻമാർ ആരോപിച്ചു.

2019 ഡിസംബറിലാണ്​ സി.എ.എ പ്രക്ഷോഭത്തിനിടെ അഖിൽ ഗൊഗോയ്​ അറസ്​റ്റിലാകുന്നത്​. ഇപ്പോഴും ജയിലിൽ കഴിയുകയാണ്​ അദ്ദേഹം. ക്രിഷക് മുക്തി​ സങ്കരം സമിതി നേതാവ്​ കൂടിയായ അഖിൽ ​ഗൊഗോയെ സി.എ.എക്കെതിരായ അക്രമാസക്തമായ പ്രക്ഷോഭത്തിൽ പങ്കുണ്ടെന്ന്​ ആരോപിച്ചാണ്​ ജയിലിൽ അടച്ചിരിക്കുന്നത്​. പ്രക്ഷോഭത്തിന്​ നേരെ ​പൊലീസ്​ നടത്തിയ വെടിവെപ്പിൽ അഞ്ചുപേർ കൊല്ല​െപ്പട്ടിരുന്നു.

ദ്രുബജിത് ശർമ​, രാഹുൽ ലഹോൻ, കുൽദീപ്​ ശർമ, ബുൾബുൾ ദാസ്​, കോളജ്​ വിദ്യാർഥിയായ പ്രഞ്​ജാൽ കലിത എന്നിവരാണ്​ അറസ്​റ്റിലായത്​. പൊതുസ്​ഥലത്ത്​ ചിത്രം വരയ്​ക്കണമെങ്കിൽ മുൻകൂർ അനുമതി വാങ്ങണമെന്ന്​ പറഞ്ഞാണ്​ പൊലീസ്​ നടപടി. ബസിസ്​ത പൊലീസ്​ സ്​റ്റേഷനിൽ മൂന്നുമണിക്കൂറോളം ഇവരെ പിടിച്ചുവെച്ച ശേഷം പിന്നീട്​ വിട്ടയച്ചു.

'കഴിഞ്ഞ ഡിസംബറിൽ അഖിൽ ഗൊഗോയ്​യെ അറസ്​റ്റ്​ ചെയ്​തതിലും അനധികൃതമായി ജയിൽ അടച്ചിരിക്കുന്നതിനുമെതിരായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനാണ്​ മതിലിൽ ചിത്രം വരച്ചത്​. സംസ്​ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ സർക്കാറി​െൻറ ഇത്തരം അതിക്രമങ്ങൾക്കെതിരെ ചിത്രം വരയ്​ക്കാനാണ്​ തീരു​മാനം. ജനാധിപത്യത്തിനുവേണ്ടി ശക്തമായ ശബ്​ദം ഉയർത്തുകയും വേണം' -ചിത്രകാരിൽ ഒരാളായ ദ്രുബജിത്​ ശർമ ദേശീയമാധ്യമമായ ഡെക്കാൻ ഹെ​റാൾഡിനോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArtistsAkhil GogoiCitizenship Amendment ActCAA NRC
News Summary - Artists detained for painting mural of jailed anti-CAA activist Akhil Gogoi
Next Story