പ്രമുഖ ചിത്രകാരി ഷിറീൻ മോദി കൊല്ലപ്പെട്ട നിലയിൽ
text_fieldsപനജി: മൂന്നു പതിറ്റാണ്ടോളം ഗോവ ആസ്ഥാനമായി പ്രവർത്തിച്ചുവന്ന പ്രമുഖ ചിത്രകാരി ഷിറീൻ മോദി (68) കൊല്ലപ്പെട്ട നിലയിൽ. കൃത്യം നടത്തിയെന്നു സംശയിക്കുന്ന തോട്ടം ജോലിക്കാരനെ വീണു മരിച്ച നിലയിലും കണ്ടെത്തി. മുംബൈയിൽ ജനിച്ച ഷിറീൻ മോദി നാലു പതിറ്റാണ്ടായി വടക്കൻ ഗോവയിലെ അർപോറ ഗ്രാമത്തിൽ ആർട്ട് സ്റ്റുഡിയോ നടത്തിവരുകയായിരുന്നു. അവിടെ വെച്ചാണ് സംഭവം.
അസം സ്വദേശിയായ പ്രഫുല്ല എന്ന തോട്ടക്കാരനാണ് ഷിറീനെ മർദിച്ചുകൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. കനമുള്ള ആയുധംകൊണ്ട് മർദിച്ച ശേഷം വീട്ടിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണ്പരിക്കേൽക്കുകയായിരുന്നു. ഷിറീൻ മോദി ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രഫുല്ല പ്രദേശത്തെ ആശുപത്രിയിലും മരിച്ചു. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നതായി പരിസരവാസികൾ പറഞ്ഞു.
വീട്ടിൽനിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രഫുല്ല ഓടിപ്പോകുന്നത് കണ്ടതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നിഴലും വെയിലും പ്രമേയമായി നിരവധി ചിത്ര പരമ്പരകളിലൂടെ ശ്രദ്ധേയയായ ഷിറീൻ മോദിയുടെ മകൾ സാഫ്റൺ വീഹലും ചിത്രകാരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
