Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 8:41 AM IST Updated On
date_range 6 Aug 2019 8:41 AM ISTകശ്മീർ: എന്തിനീ നീക്കം? ഇനിയെന്ത് സംഭവിക്കും?
text_fieldsbookmark_border
camera_alt??????-??????????????? ???????? ??????? ?????????????? ????????????????????????????? ???????????? ??????????? ????????? ???????????????????? ?????????? ?????
എന്തിനീ നീക്കം?
ന്യൂഡൽഹി: രണഘടന നിലവിൽ വന്ന 1950 മുതൽ ജമ്മു-കശ്മീരിനു പ്രത്യേ ക പദവി നൽകുന്ന 370ാം വകുപ്പിനെ എതിർക്കുന്നതായിരുന്നു ബി.ജെ.പിയുടെ ആദിരൂപമായ ജനസം ഘത്തിെൻറ അജണ്ട. ജനസംഘം സ്ഥാപകനായ ശ്യാമപ്രസാദ് മുഖർജി അതിനായി പ്രക്ഷോഭങ്ങൾ നയ ിച്ചു. 1950കളുടെ തുടക്കത്തിൽ ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’ എന്ന മുദ്രാവാക്യം ഉയർത ്തിയായിരുന്നു പ്രചാരണും പ്രക്ഷോഭവും. പ്രത്യേക ഭരണഘടനയെയും ജനസംഘം നഖശിഖാന്തം എതിർത്തു. ലോക്സഭയിലും രാജ്യസഭയിലും വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിലേ നീക്കം ഫലപ്രദമാകൂ എന്ന് തിരിച്ചറിഞ്ഞാണ് ഇക്കാലമത്രയും അനങ്ങാതിരുന്നത്. യോജിച്ച സമയം വന്നതോെട ബി.ജെ.പി നയം നടപ്പാക്കി.
എന്തുകൊണ്ട് പിൻവലിച്ചു?
രാജ്യത്തെവിടെ ജോലി ചെയ്യാനും ഭൂമി വാങ്ങാനുമുള്ള മൗലികാവകാശത്തെ പ്രത്യേക പദവി ലംഘിക്കുെന്നന്നാണ് ബി.ജെ.പി വാദം. ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ അവർ നിലപാട് വ്യക്തമാക്കുന്നുണ്ട്. 370ാം വകുപ്പുകൊണ്ട് കശ്മീരിന് പ്രത്യേകിച്ച് പ്രയോജനമുണ്ടായില്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദം. 370 മൂലം ജമ്മു-കശ്മീരിലെ ജനങ്ങള്‍ ദാരിദ്ര്യത്തിലാണ് കഴിഞ്ഞത്. അവര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇതു തടസ്സമായി. അദ്ദേഹം പറഞ്ഞു.
ഇനിയെന്ത് സംഭവിക്കും?
ജമ്മു-കശ്മീരിെൻറ സവിശേഷ പദവി സംബന്ധിച്ച 370ാം വകുപ്പ് റദ്ദാക്കിയതോടെ കശ്മീരിൽ ഇനി സംഭവിക്കുന്നത് സംസ്ഥാന നിയമസഭയുടെ കാലാവധി ജമ്മു-കശ്മീരിൽ ആറുവർഷമായിരുന്നു. ഇനിയത് മറ്റെല്ലാ സംസ്ഥാനങ്ങളെയുംപോലെ അഞ്ചുവർഷമായിരിക്കും. ഭൂമിയുടെ അവകാശവും സർക്കാർ ജോലികളിൽ തൊഴിലവകാശവും വിദ്യാഭ്യാസ സ്കോളർഷിപ്പും കശ്മീർ സംസ്ഥാനക്കാരുടെ മാത്രം അവകാശമായിരുന്നു. ഇക്കാര്യത്തിലുള്ള നിയന്ത്രണങ്ങളെല്ലാം ഒഴിവായി. ഭൂമി വാങ്ങി മറ്റു സംസ്ഥാനക്കാർക്കും സ്ഥിരതാമസമാക്കാം. ക്രമസമാധാനപാലനച്ചുമതല സംസ്ഥാനത്തിെൻറ മാത്രം കൈയിലായിരുന്നു. ഇനിയത് കേന്ദ്രത്തിനും കൈകാര്യം ചെയ്യാം.
ലഫ്റ്റ്നൻറ് ഗവർണറും 107 അംഗ നിയമസഭയും
ന്യൂഡൽഹി: കേന്ദ്രസർക്കാർ തിങ്കളാഴ്ച രാജ്യസഭയിൽ അവതരിപ്പിച്ച ബിൽ പ്രകാരം, കേന്ദ്ര ഭരണ പ്രദേശമായ ജമ്മു-കശ്മീരിൽ ഇനി ഒരു ലഫ്റ്റനൻറ് ഗവർണറും 107 അംഗങ്ങൾ അടങ്ങിയ ഒരു നിയമസഭയും ഉണ്ടാകും. മണ്ഡല പുനരേകീകരണം നടത്തി 107 എന്നത് 114 ആക്കുെമന്നും ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ‘ജമ്മു-കശ്മീർ പുനഃസംഘടന ബിൽ 2019’ൽ പറയുന്നു. ലഡാക്ക് മേഖലയിൽനിന്നുള്ള നാലെണ്ണം ഉൾപ്പെെട 87 സീറ്റുകളാണ് നിലവിൽ ജമ്മു-കശ്മീർ നിയമസഭയുടേത്. നിയമസഭാംഗങ്ങളുടെ 10 ശതമാനത്തിൽ കൂടുതൽ അല്ലാത്ത അംഗങ്ങളുള്ള മന്ത്രിസഭയാകും ഉണ്ടാവുക. ഇതിെൻറ തലവനായ മുഖ്യമന്ത്രി ഭരണകാര്യങ്ങളിൽ ലഫ്റ്റ്നൻറ് ഗവർണറെ സഹായിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story