Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർട്ടിക്കിൾ 370 ബിൽ:...

ആർട്ടിക്കിൾ 370 ബിൽ: അനുകൂലിച്ചവരും എതിർത്തവരും

text_fields
bookmark_border
article-370-rajyasabha-05.08.2019
cancel

ജമ്മുകശ്​മീർ: ജമ്മുകശ്​മീരിന്​ പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കി​ കേന്ദ്ര ആഭ്യന്തര വ കുപ്പ്​ മ​ന്ത്രി അമിത്​ ഷാ അവതരിപ്പിച്ച ബില്ലിനെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ്, സ ​മാ​ജ്​​വാ​ദി പാ​ർ​ട്ടി, ഡി.​എം.​കെ, എം.​ഡി.​എം.​കെ, എ​ൻ.​സി.​പി, സി.​പി.​എം, സി.​പി.​െ​എ, മു​സ്​​ലിം ലീ​ഗ്, കേ​ര​ള കേ ാ​ൺ​ഗ്ര​സ്​ (എം) എന്നീ കക്ഷികൾ എതിർത്തു.

അതേസമയം, ജ​ന​താ​ദ​ൾ യു ​ഒ​ഴി​കെ​യു​ള്ള എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​ക​ൾ , ബി.​എ​സ്.​പി, ആം ​ആ​ദ്​​മി പാ​ർ​ട്ടി, ബി​ജു ജ​ന​താ​ദ​ൾ, വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ്, തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി, തെ​ല​ങ്കാ​ന രാ​ഷ്​​ട്രീ​യ സ​മി​തി എന്നീ കക്ഷികൾ ബില്ലിനെ പിന്തുണച്ചു. വോ​ട്ട്​​ ചെ​യ്യാ​തെ പോ​യ​വ​ർ: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ജ​ന​താ​ദ​ൾ-​യു. പു​റ​ത്താ​ക്കി​യ​വ​ർ: ജ​മ്മു-​ക​ശ്​​മീ​ർ പി.​ഡി.​പി.

ബി.ജെ.പി രാജ്യത്തിൻെറ ശിരസ്സ്​ ഛേദിച്ചുവെന്ന്​ ​പ്രതിപക്ഷ നേതാവ്​ ഗുലാംനബി ആസാദ്​ ആരോപിച്ചു. സാംസ്​കാരികപരമായും ഭൂമിശാസ്​ത്രപരമായും ചരിത്രപരമായും രാഷ്​ട്രീയപരമായും വ്യത്യസ്​തമായി നിൽക്കുന്ന അതിർത്തി സംസ്​ഥാനം ആർട്ടിക്കിൾ 370നാലായിരുന്നു ഒരുമിച്ച്​ ചേർത്തത്​. രാഷ്​ട്രീയ പാർട്ടികൾ ജമ്മുകശ്​മീരിനൊപ്പം നിന്ന്​​ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുകശ്​മീരിലെ നേതാക്കളെ സർക്കാർ വിശ്വാസത്തിലെടുക്കണമായിരുന്നുവെന്ന്​ എൻ.സി.പി നേതാവ്​ ശരത്​ പവാർ പറഞ്ഞു. മറ്റ്​ പാർട്ടികളുമായി ആലോചിക്കാതെ തിരക്കി​ട്ടെടുത്ത തീരുമാനമാണ്​ ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്നും ഈ നീക്കത്തെ അപലപിക്കുന്നു​െവന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കശ്​മീർ ജനതയുടെ വൈകാരികത കൊണ്ടാണ്​ കേന്ദ്രം കളിച്ചതെന്ന്​ എം.ഡി.എം.കെ നേതാവ്​ വൈകോ പറഞ്ഞു. കശ്​മീർ കൊസോവോയോ കിഴക്കൻ തിമോറോ തെക്കൻ സുഡാനോ ആയി മാറരുതെന്നും ബില്ലിനെ എതിർത്തുകൊണ്ട്​ അദ്ദേഹം പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാവുന്നതോടെ കശ്​മീരിൽ സമാധാനവും വികസനവും നടപ്പിലാവുമെന്ന്​ പ്രതീക്ഷിക്കുന്നുവെന്ന് അഭിപ്രായപ്പെടുന്ന​ ട്വീറ്റിലൂടെയാണ്​ ആം ആദ്​മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്​ കെജ്​രിവാൾ ബില്ലിന്​ പിന്തുണ പ്രഖ്യാപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsTroopsKashmir turmoilKashmir LIVEArticle 370 Scrapped
News Summary - article 370 bill; for and against political parties -india news
Next Story