മോദിയുടെ പതനം ദുര്യോധനനെ പോലെയെന്ന് പ്രിയങ്ക
text_fieldsന്യൂഡൽഹി: മഹാഭാരതത്തിലെ ദുര്യോധനനെ പോലെയായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പതനമെന്ന് കോൺഗ്രസ ് നേതാവ് പ്രിയങ്ക ഗാന്ധി. രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ പരാമർശങ്ങൾ മുൻ നിർത്തിയായിരുന്നു പ്രിയങ്കയുടെ പ്രസ്താവന. അഹങ്കാരം രാജ്യം ഒരിക്കലും വെച്ചുപ്പൊറുപ്പിച്ചിട്ടില്ല. അഹങ്കാരിയായ ദുര്യോധനന് സമമായിരിക്കും മോദിയുടെ പതനമെന്നും പ്രിയങ്ക പറഞ്ഞു.
മറ്റൊരു വിഷയവും ലഭിക്കാത്തതിനാലാണ് അവർ എൻെറ കുടുംബത്തെ ആക്ഷേപിക്കുന്നത്. അഹങ്കാരം രാജ്യം വെച്ചുപ്പൊറുപ്പിക്കില്ല. ചരിത്രത്തിൽ അതിന് തെളിവുകളുണ്ട്. ഇതേ പോലുള്ള അഹങ്കാരമാണ് ദുര്യോധനന് ഉണ്ടായിരിന്നത്. ദുര്യോധനനുമായി ചർച്ച നടത്താൻ കൃഷ്ണൻ വരെ മുൻകൈയെടുത്തിരുന്നു. എന്നാൽ, കൃഷ്ണനെ പോലും തടവിലാക്കാനാണ് ദുര്യോധനൻ ശ്രമിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
അതേ സമയം, ഇത് ജനാധിപത്യമാണ് ഒരാളെ ദുര്യോധനനെന്ന് വിളിച്ചത് കൊണ്ട് മാത്രം അയാൾ അങ്ങനെയാവില്ലെന്ന് പ്രിയങ്കയുടെ പ്രസ്താവനക്ക് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ മറുപടി നൽകി. കോൺഗ്രസ് ബി.ജെ.പിയെ അപമാനിച്ചത് കൊണ്ട് വോട്ടർമാരുടെ മനസ് മാറില്ലെന്നും അമിത് ഷാ പറഞ്ഞു.
