വിവാഹ ആഘോഷത്തിന് എത്തി; ചേതനയറ്റ് മടക്കം
text_fieldsകർഷക റാലിക്കിടെ മരിച്ച യുവാവിന് സമരഭൂമിയിൽ അന്ത്യാഞ്ജലിയർപ്പിക്കുന്നവർ
റാംപുർ(യു.പി): ആസ്ട്രേലിയയിൽ വിവാഹിതനായ നവ്രീത് സിങ്ങ് (27), വിവാഹ ആഘോഷത്തിനാണ് നാട്ടിലെത്തിയത്. ചടങ്ങ് നടക്കുന്നതിനു മുമ്പ് ഡൽഹിയിൽ കർഷക സമരത്തിൽ പങ്കെടുക്കാൻപോയ അദ്ദേഹത്തിെൻറ ചേതനയറ്റ ശരീരമാണ് ചൊവ്വാഴ്ച റാംപുരിലെ വീട്ടിൽ എത്തിച്ചത്.
നവ്രീത് സിങ് പൊലീസ് വെടിയേറ്റാണ് മരിച്ചതെന്ന് ഗ്രാമവാസികൾ പറയുന്നു. എന്നാൽ, ഇദ്ദേഹം ഓടിച്ച ട്രാക്ടർ ബാരിക്കേഡിൽ ഇടിച്ച് മറിഞ്ഞാണ് മരണമെന്നാണ് പൊലീസ് ഭാഷ്യം. നവ്രീത് രക്തസാക്ഷിയാണെന്ന് അദ്ദേഹത്തിെൻറ ബന്ധുക്കൾ പറഞ്ഞു. മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
ആസ്ട്രേലിയയിൽ ഉന്നത വിദ്യാഭ്യാസത്തിന് പോയിരുന്ന നവ്രീത് അവിടെവെച്ചാണ് വിവാഹിതനായത്. ഇതിെൻറ ആഘോഷത്തിനാണ് അദ്ദേഹം എത്തിയത്. മരണത്തെ തുടർന്ന് റാംപുരിൽ സുരക്ഷസംവിധാനം ശക്തമാക്കി.

