നമ്പർപ്ലേറ്റില്ലാത്ത കാറിൽ കടത്തിയ ചരസ് ഉൾപ്പെടെ മയക്കുമരുന്നുമായി അറസ്റ്റിൽ
text_fieldsഅബ്ദുൽ അസീസ്
മംഗളൂരു: നമ്പർപ്ലേറ്റില്ലാത്ത കാറിൽ കടത്തിയ ചരസ് ഉൾപ്പെടെ മയക്കുമരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു സൂറത്ത്കൽ സൂറിഞ്ചെ കിണ്ണിഗുഡ്ഡെയിലെ അബ്ദുൽ അസീസ് (34) ആണ് അറസ്റ്റിലായത്. 230.4 ഗ്രാം മയക്കുമരുന്നും കാറും പിടിച്ചെടുത്തു.
ബജ്പെ പൊലീസ് സ്റ്റേഷൻ പരിധിയിൽ മുറ നഗരയിലെ സ്കൂളിന് മുന്നിൽ വൈകുന്നേരം 3.15ഓടെ വാഹന പരിശോധനക്കിടെ ആ വഴിവന്ന നമ്പർ പ്ലേറ്റില്ലാത്ത കാർ കൈകാണിച്ചിട്ടും നിറുത്താതെ പോവുകയായിരുന്നു. പൊലീസ് പിന്തുടരുന്നതറിഞ്ഞ് അമിത വേഗത്തിൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് പാതയോരത്തെ മരത്തിൽ ഇടിച്ചു. അസീസ് അറസ്റ്റിലായെങ്കിലും ഒപ്പമുണ്ടായിരുന്ന മൂഡബിദ്രി തൊഡാർ സ്വദേശി കബരി ഫൈസൽ രക്ഷപ്പെട്ടു.
മംഗളൂരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണർമാരായ അൻഷു കുമാർ, ദിനേശ് കുമാർ, അസി. പൊലീസ് കമ്മീഷണർ മഹേഷ് കുമാർ നായക്, ബജ്പെ എസ്.ഐ കെ. പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

