കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെയും മക്കളെയും വിഷം നൽകി കൊല്ലാൻ ശ്രമിച്ച യുവതി അറസ്റ്റിൽ
text_fieldsമൈസൂരു: യുവാവുമൊത്തുള്ള രഹസ്യബന്ധം പുറത്തറിഞ്ഞതോടെ ഭർത്താവിനെയും മക്കളെയും വിഷം നൽകി കൊല്ലാൻ ശ്രമിച്ച യുവതി അറസ്റ്റിലായി. കർണാടകയിലെ ഹാസന്‍ ജില്ലയിലെ ബേലൂര്‍ താലൂക്കിലെ കെരളൂരു വില്ലേജിലെ ചൈത്ര എന്ന യുവതിയാണ് അറസ്റ്റിലായത്. ബേലൂർ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
11 വർഷം മുമ്പാണ് കെരളൂരു വില്ലേജിലെ യുവാവുമായി ചൈത്രയുടെ വിവാഹം നടന്നത്. ദമ്പതികൾക്ക് രണ്ടുമക്കളുണ്ട്. ഇതിനിടെ പ്രദേശവാസിയായ പുനീത് എന്ന യുവാവുമായി ചൈത്ര ബന്ധം തുടങ്ങുകയായിരുന്നു. ഒടുവിൽ ഈ ബന്ധത്തെക്കുറിച്ച് പുറത്തറിഞ്ഞതോടെ ദമ്പതിമാർക്കിടയിൽ വഴക്ക് പതിവായി. ഇതോടെ ഇതോടെ, ഭർത്താവിനെയും മക്കളെയും ഭർതൃവീട്ടുകാരെയും കൊന്ന് പുനീതുമൊത്തം ജീവിക്കാൻ ചൈത്ര പദ്ധതിയിടുകയായിരുന്നു.
തിങ്കളാഴ്ച രാത്രി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി. എന്നാൽ ഭർത്താവിന് സംശയം തോന്നുകയായിരുന്നു. ഇദ്ദേഹം വിവരം പൊലീസിൽ അറിയിച്ചു. പരാതിയിൽ പൊലീസ് യുവതിയെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഭക്ഷണസാംപിളുകള്‍ വിശദ പരിശോധനക്ക് അയച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

