Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീമ-കൊറെഗാവ്​, ഫാ....

ഭീമ-കൊറെഗാവ്​, ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്​, മരണം: കേസിന്‍റെ നാൾവഴികൾ

text_fields
bookmark_border
ഭീമ-കൊറെഗാവ്​, ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്​, മരണം: കേസിന്‍റെ നാൾവഴികൾ
cancel

യു.എ.പി.എ ചുമത്തപ്പെട്ട്​ ഒരുവർഷത്തോളമായി വിചാരണകൂടാതെ തടവിൽ കഴിയുന്ന ഫാ. സ്റ്റാൻ സ്വാമി ഇന്ന്​ ഈ ലോകത്തോട്​ വിടപറഞ്ഞു. ഝാർഖണ്ഡിലെ ആദിവാസി മേഖലകളിൽ സാമൂഹികപ്രവർത്തകനായ അദ്ദേഹത്തെ​ ഭീമ-കൊറെഗാവ് കേസിലാണ്​​ എൻ.ഐ.എ സംഘം​ അറസ്​റ്റ്​ ചെയ്​തത്. ഈ കേസിൽ വിചാരണകാത്ത്​ സ്വാമിയുൾപ്പെടെ നിരവധി ബുദ്ധിജീവികളാണ്​ ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്​.

ജസ്യൂട്ട് ക്രിസ്​ത്യൻ സഭയിൽ പുരോഹിതനായ സ്വാമിക്ക്​ 84 വയസ്സായിരുന്നു. 2020 ഒക്ടോബർ എട്ടിനാണ് തമിഴ്​നാട്ടുകാരനായ അദ്ദേഹത്തെ ജയിലിലടച്ചത്​. പാർക്കിൻസൺസ് രോഗമടക്കം വിവിധ അസുഖങ്ങളാൽ വലയുന്ന 84 കാരനായ ഫാദർ കഴിഞ്ഞ ഒരുമാസമായി ചികിത്സാർഥം ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയായിരുന്നു. ഇന്ന്​ ജയിലിലേക്ക്​ മടങ്ങേണ്ടതായിരുന്നു അദ്ദേഹം. എന്നാൽ, കഴിഞ്ഞ ദിവസം പരിഗണിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്‍റെ ഇടക്കാല ജാമ്യാപേക്ഷ നാളത്തേക്ക്​ മാറ്റിവെച്ചിരുന്നു. നാളെ ഇതിൽ വാദം കേൾക്കാനിരിക്കേയാണ്​ വേദനാജനകമായ അന്ത്യം.

കേസിന്‍റെ നാൾവഴികൾ:

ഡിസംബർ 31, 2017: പുണെക്കടുത്ത ഭീമ-കൊറെഗാവിൽ ദലിത്​ സംഘടനകളുടെ നേതൃത്വത്തിൽ കൊറെഗാവ് യുദ്ധ വിജയത്തിന്‍റെ ഇരുനൂറാം വാർഷികം ആഘോഷിക്കുന്നതിനിടെ സവർണ വിഭാഗങ്ങൾ ആക്രമണം അഴിച്ചുവിട്ടു.

ജനുവരി 8, 2018 - പൂണെ പൊലീസ് ദലിത്​ സംഘടന നേതാക്കളെ പ്രതികളാക്കി എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു

ആഗസ്റ്റ് 22, 2018 - എഫ്.ഐ.ആറിൽ പൂണെ പൊലീസ് ഫാ. സ്റ്റാൻ സ്വാമിയെ പ്രതിയാക്കി

ആഗസ്റ്റ് 28, 2018 - റാഞ്ചിയിലെ ഫാ. സ്വാമിയുടെ വസതിയിൽ പൊലീസ് റെയ്ഡ് നടത്തി

ഒക്ടോബർ 23, 2018 - എഫ്.ഐ.ആർ റദ്ദാക്കാൻ അദ്ദേഹം ബോംബെ ഹൈക്കോടതിയെ മാറ്റി

ഒക്ടോബർ 26, 2018 - ഹൈക്കോടതി ഫാ. സ്വാമിയുടെ​ അറസ്റ്റ്​ തടഞ്ഞു

ഡിസംബർ 14, 2018 - തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്ന സ്വാമിയുടെ അപേക്ഷ ഹൈക്കോടതി നിരസിച്ചു

ഡിസംബർ 6, 2019 - റാഞ്ചിയിലെ വസതിയിൽ പൊലീസ് റെയ്ഡ് നടത്തി

ജനുവരി 25, 2020 - ദേശീയ അന്വേഷണ ഏജൻസി (എൻ.‌ഐ‌.എ) അന്വേഷണം ഏറ്റെടുത്തു

ഏപ്രിൽ 26, 2020 - ഫാ. സ്റ്റാൻ സ്വാമിയുടെ 84ാം ജന്മദിനം

ഒക്ടോബർ 8, 2020 - ഫാ. സ്റ്റാൻ സ്വാമിയെ എൻ.‌ഐ‌.എ അറസ്റ്റ് ചെയ്ത് തലോജ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി



ഒക്ടോബർ 9, 2020 - എൻ‌ഐ‌എ രണ്ടാമത്തെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

ഒക്ടോബർ 23, 2020 - ഇടക്കാല മെഡിക്കൽ ജാമ്യം പ്രത്യേക എൻ‌ഐ‌എ കോടതി നിരസിച്ചു

നവംബർ 6, 2020 - കൈകൾക്ക്​ വിറയൽ രോഗമുള്ളതിനാൽ വെള്ളം കുടിക്കാൻ കഴിയുന്നില്ലെന്നും സ്​ട്രോയും സിപ്പറും അനുവദിക്കണമെന്നും അപേക്ഷിച്ച്​ കോടതിയെ സമീപിച്ചു

നവംബർ 26, 2020 - സ്​ട്രോയും സിപ്പറും ഇല്ലെന്ന് എൻഐഎ കോടതിയെ അറിയിച്ചു

ഡിസംബർ 4, 2020 - സ്​ട്രോയും സിപ്പറും സിപ്പറും ലഭിച്ചു

ഫെബ്രുവരി 23, 2021 -ചികിത്സക്ക്​ ജാമ്യത്തിനായി പ്രത്യേക എൻ‌ഐ‌എ കോടതിയിൽ അപേക്ഷ നൽകി

മാർച്ച് 22, 2021 - പ്രത്യേക എൻ‌ഐ‌എ കോടതി ജാമ്യം നിരസിച്ചു

മാർച്ച് 23, 2021 - "രാജ്യത്തൊട്ടാകെ അശാന്തി സൃഷ്ടിക്കുന്നതിനും മസിൽപവറും രാഷ്ട്രീയ ശക്​തിയും ഉപയോഗിച്ച്​ സർക്കാരിനെ അട്ടിമറിക്കാനും ഫാ. സ്റ്റാൻ സ്വാമി ഗൂഡാലോചന നടത്തി"യെന്ന്​ കോടതിയുടെ കണ്ടെത്തൽ

ഏപ്രിൽ 26, 2021 - ചികിത്സക്ക്​ ജാമ്യം നിരസിച്ചതിനെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകി

മെയ് 4, 2021 - മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാരിനോട് ഉത്തരവിട്ടു

മെയ് 15, 2021 - പനി ബാധിച്ച് തലോജ സെൻട്രൽ ജയിലിൽ ഫാ. സ്റ്റാൻ സ്വാമി അവശനിലയിലായി

മെയ് 21, 2021 - നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ലെന്നും ചികിത്സക്ക്​ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട്​ ഹൈക്കോടതിയിൽ ഹരജി നൽകി.

മെയ് 28, 2021 - സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഹൈക്കോടതി നിർദേശിച്ചു

മെയ് 30, 2021 - ഫാ. സ്റ്റാൻ സ്വാമിക്ക്​ കോവിഡ്​ പോസിറ്റീവ് സ്​ഥിരീകരിച്ചു

ജൂൺ 17, 2021 - ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ സ്വകാര്യ ആശുപത്രിയിൽ ജൂലൈ അഞ്ചുവരെ തുടരാൻ ഹൈക്കോടതി അനുമതി നൽകി

ജൂലൈ 2, 2021: തനിക്കെതിരെ ചുമത്തിയ യു.എ.പി.എ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ ഹൈക്കോടതിയിൽ ഹരജി നൽകി

ജൂലൈ 4, 2021 - ഹൃദയാഘാതത്തെ തുടർന്ന് വെന്‍റിലേറ്റർ ഘടിപ്പിച്ചു

ജൂലൈ 5, 2021 - ഉച്ചക്ക് 1.24ന് ഫാ. സ്റ്റാൻ സ്വാമി നിര്യാതനായി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAPAStan SwamyElgar Parishadbhima koregaon
News Summary - Arrest to death: Father Stan Swamy timeline
Next Story