Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹേമന്ത് സോറന്റെ...

ഹേമന്ത് സോറന്റെ ജാമ്യാപേക്ഷയിൽ 23ന് വാദം കേൾക്കുമെന്ന് കോടതി; അറസ്റ്റ് തന്നെ ബി.ജെ.പിയിൽ ചേർക്കാനുള്ള ​ഗൂഢാലോചനയുടെ ഭാ​ഗമെന്ന് സോറൻ

text_fields
bookmark_border
hemant soren 896786
cancel
camera_alt

ഹേമന്ത് സോറൻ

റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാമ്യാപേക്ഷയിൽ ഏപ്രിൽ 23ന് വാദം കേൾക്കുമെന്ന് റാഞ്ചിയിലെ പ്രത്യേക കോടതി. കഴിഞ്ഞ ദിവസം ഹേമന്ത് സോറൻ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. തന്നെ ഇ.ഡി അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ ബി.ജെ.പിയിൽ ചേരാൻ പ്രേരിപ്പിക്കുന്ന ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നും ചൂണ്ടിക്കാട്ടി തിങ്കളാഴ്ചയാണ് സോറൻ ജാമ്യാപേക്ഷ സമർപ്പിച്ചത്.

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് മിനിറ്റുകൾക്കകമായിരുന്നു ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. റാ​ഞ്ചി ഹോ​ത്‌​വാ​റി​ലെ ബി​ർ​സ മു​ണ്ട ജ​യി​ലി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ് സോ​റ​ൻ.

നി​യ​മ​വി​രു​ദ്ധ​മാ​യി 31 കോ​ടി രൂ​പ​യു​ടെ സ്ഥ​ലം വാ​ങ്ങി എ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​നാ​യി ഇ.ഡി ശേഖരിച്ചത് ടി.​വി​യും ​ഫ്രി​ഡ്ജും വാ​ങ്ങി​യ​തി​ന്റെ ബി​ല്ലുകളാണെന്ന റിപ്പോർട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. റാ​ഞ്ചി ആ​സ്ഥാ​ന​മാ​യ ഡീ​ല​ർ​മാ​രി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച ബി​ല്ലു​ക​ളാ​ണ് കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം സ​മ​ർ​പ്പി​ച്ച​ത്. സ​ന്തോ​ഷ് മു​ണ്ട​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് ടി.​വി​യും ഫ്രി​ഡ്ജും വാ​ങ്ങി​യ​തെ​ന്നും ഹേ​മ​ന്ദ് സോ​റ​ൻ നി​യ​മ​വി​രു​ദ്ധ​മാ​യി വാ​ങ്ങി​യ 8.86 ഏ​ക്ക​ർ സ്ഥ​ല​ത്തി​ന്റെ പ​രി​ചാ​ര​ക​നാ​യി 15 ഓ​ളം വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ന്ന​ത് ഇ​യാ​ളാ​ണെ​ന്നും ഇ.​ഡി ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hemant SorenEDbjp
News Summary - 'Arrest part of well-orchestrated conspiracy': Hemant Soren moves bail petition
Next Story