Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​ന്ത​ർ സം​സ്ഥാ​ന അവയവ...

അ​ന്ത​ർ സം​സ്ഥാ​ന അവയവ കച്ചവടം: ഇടനിലക്കാരൻ പിടിയിൽ

text_fields
bookmark_border
അ​ന്ത​ർ സം​സ്ഥാ​ന അവയവ കച്ചവടം: ഇടനിലക്കാരൻ പിടിയിൽ
cancel
camera_alt

ഡെ​ബി​ൻ ജോ​സ​ഫ്

കി​ഴ​ക്ക​മ്പ​ലം: അ​ന്ത​ർ സം​സ്ഥാ​ന അ​വ​യ​വ ക​ട​ത്ത് കേ​സി​ൽ ഇ​ട​നി​ല​ക്കാ​ര​ൻ പി​ടി​യി​ൽ. ആ​ല​പ്പു​ഴ പു​ന്ന​മ​ട​യി​ൽ മ​റ​യൂ​ർ ഡെ​ബി​ൻ ജോ​സ​ഫി​നെ​യാ​ണ് (38) അ​മ്പ​ല​മേ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പെ​രി​ങ്ങാ​ല പോ​ത്തി​നാം​പ​റ​മ്പി​ലെ വീ​ട്ടി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വൃ​ക്ക ആ​വ​ശ്യ​ക്കാ​രെ​യും കൊ​ടു​ക്കാ​ൻ ത​യാ​റാ​യ​വ​രെ​യും ബ​ന്ധി​പ്പി​ച്ച് കൊ​ടു​ക്കു​ന്ന ജോ​ലി​യാ​ണ് ഡെ​ബി​ൻ ജോ​സ​ഫ് ചെ​യ​തു​കൊ​ണ്ടി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കൂ​ട്ട്​ പ്ര​തി എ​ന്ന്​ സം​ശ​യി​ക്കു​ന്ന നാ​ല് പേ​ർ താ​മ​സി​ക്കു​ന്ന അ​രൂ​രി​ലെ വീ​ട്ടി​ൽ പൊ​ലീ​സ് എ​ത്തി​യി​രു​ന്ന​ങ്കി​ലും നാ​യ​യെ അ​ഴി​ച്ച് വി​ട്ട് അ​വ​ർ ക​ട​ന്നു​ക​ള​ഞ്ഞു.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​ട​നി​ല​ക്കാ​രു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ പേ​ർ പി​ടി​യി​ലാ​യേ​ക്കും. ആ​ലു​വ റൂ​റ​ൽ എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലും കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ ന​ജീ​ബി​നെ​യും ഭാ​ര്യ റ​ഷീ​ദ​യെ​യും ചോ​ദ്യം​ചെ​യ്ത് വ​രി​ക​യാ​ണ്. തി​ങ്ക​ളാ​ഴ​ച വ​രെ ഇ​വ​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​ൽ തു​ട​രും. ഇ​തി​ന​കം 10 പേ​ർ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KochiCrime Newsorgan mafiaArrest
News Summary - Arrest on organ selling case
Next Story