ദേശവിരുദ്ധനെങ്കിൽ അറസ്റ്റ് ചെയ്യൂ -ദിഗ്വിജയ് സിങ്
text_fieldsഭോപാൽ: തെൻറ പ്രവൃത്തികളും പ്രസ്താവനകളും ദേശവിരുദ്ധെമങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനോട് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. രാജ്യത്തിെൻറ ഭരണഘടന അനുസരിക്കാമെന്ന് പ്രതിജ്ഞയെടുത്ത വ്യക്തിയെന്ന നിലക്ക് നിയമത്തിനുമുന്നിൽ സ്വയം ഹാജരാകാൻ തീരുമാനിച്ചിട്ടുണ്ട്.
‘ജൂലൈ 26ന് ടി.ടി നഗർ പൊലീസ് സ്റ്റേഷനിൽ ഹാജരാകും. ദേശവിരുദ്ധനെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തണം’- ദിഗ്വിജയ് സിങ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. ‘കൊല്ലപ്പെട്ട ഭീകരരുടെ വീട് സന്ദർശിക്കുകയും’ ‘ഹിന്ദു തീവ്രവാദ’ത്തെ കുറിച്ച് സംസാരിക്കുകയും ചെയ്ത കോൺഗ്രസ് നേതാവിെൻറ പ്രവൃത്തികൾ ദേശവിരുദ്ധമാണെന്നായിരുന്നു കഴിഞ്ഞ ദിവസം ചൗഹാെൻറ ആരോപണം.
