Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഖുർആനിലെ 26 സൂക്​തങ്ങൾ പിൻവലിക്കണമെന്ന്​ സുപ്രീം കോടതിയിൽ ഹരജി; പ്രതിഷേധവുമായി മുസ്​ലിം സംഘടനകൾ
cancel
Homechevron_rightNewschevron_rightIndiachevron_rightഖുർആനിലെ 26 സൂക്​തങ്ങൾ...

ഖുർആനിലെ 26 സൂക്​തങ്ങൾ പിൻവലിക്കണമെന്ന്​ സുപ്രീം കോടതിയിൽ ഹരജി; പ്രതിഷേധവുമായി മുസ്​ലിം സംഘടനകൾ

text_fields
bookmark_border


മുംബൈ: വിശുദ്ധ ഖുർആനിലെ 26 സൂക്​തങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.പി​ ശിയ സെൻട്രൽ വഖഫ്​ ബോർഡ്​ മുൻ ചെയർമാൻ വസീം റിസ്​വി സുപ്രീം കോടതിയിൽ കേസ്​ നൽകിയതിനെതിരെ വ്യാപക വിമർശനം. കേസ്​ അടിയന്തരമായി തള്ളണമെന്നും കേസ്​ നൽകിയ റിസ്​വിയെ അറസ്റ്റ്​ ചെയ്യണമെന്നും ആവശ്യപ്പെട്ട്​ മുസ്​ലിം സംഘടനകൾ രംഗത്തെത്തി.

കേസ്​ അടിയന്തരമായി സുപ്രീം കോടതി തള്ളണമെന്നും ഖുർആൻ ഒരിക്കലും അക്രമത്തിന്​ ആളുകളെ പ്രേരിപ്പിക്കുന്നില്ലെന്നും അഖിലേന്ത്യ മുസ്​ലിം പേഴ്​സണൽ ലോ ബോർഡ്​ ജനറൽ സെക്രട്ടറി മൗലാന മഹ്​മൂദ്​ ദയാബാദി പറഞ്ഞു. 14 നൂറ്റാണ്ടുകൾക്കിടെ ഖുർആനിലെ ഒറ്റ വാക്കിനുപോലും തിരുത്ത​്​ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. ശിയ- സുന്നി വിഭാഗങ്ങൾക്കിടയിൽ ഭിന്നത സൃഷ്​ടിച്ച്​ അവസരം മുതലെടുക്കാനാണ്​ റിസ്​വിയുടെ ശ്രമമെന്ന്​ സന്നദ്ധ പ്രവർത്തകൻ അബ്ബാസ്​ കാസ്​മി പറഞ്ഞു. സുന്നി- ശിയ വിഭാഗങ്ങൾക്കിടയിൽ ശത്രുത പടർത്താൻ നീക്കം നടത്തിയ റിസ്​വിയെ അറസ്റ്റ്​ ചെയ്യണ​െമന്ന മജ്​ലിസ്​ ഉലമായെ ഹിന്ദ്​ ജനറൽ സെക്രട്ടറി മൗലാന ഖൽബേ ജവാദ്​ ആവശ്യപ്പെട്ടു. സർക്കാർ അറസ്റ്റ്​ ചെയ്യുന്നില്ലെങ്കിൽ പ്രശ്​നങ്ങൾ സൃഷ്​ടിക്കാൻ ബോധപൂർവമായ ​ശ്രമമായേ ഇതിനെ കാണാനാവൂ എന്നും റിസ്​വി ശിയയും സുന്നിയുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനവികാരം വൃണപ്പെടുത്താനുള്ള റിസ്​വിയുടെ നീക്കത്തിനെതിരെ മുംബൈ ആസ്​ഥാനമായുള്ള റസ അക്കാദമി സുപ്രീം കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്​. പ്രതിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന്​ വെള്ളിയാഴ്ച നൽകിയ ഹരജിയിൽ പറയുന്നു.

ഖുർആനിൽ 26 സൂക്​തങ്ങൾ ആദ്യ മൂന്നു ഖലീഫമാർ ചേർത്തതാണെന്നും അധികാരമുറപ്പിക്കൽ മാത്രമായിരുന്നു ലക്ഷ്യമെന്നും റിസ്​വി ഹരജിയിൽ പറഞ്ഞിരുന്നു. ഇവ ജിഹാദിനും ഹിംസക്കും പ്രോൽസാഹനം നൽകുന്നവയാണെന്നായിരുന്നു കാരണം നിരത്തിയത്​. റിസ്​വിയുടെ ഹരജി സുപ്രീം ഇതുവരെ ഫയലിൽ സ്വീകരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SCwaqf boardRemove Holy Qur'an verses
News Summary - Arrest former Shia waqf chief for demanding change in Quran,
Next Story