Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സുശാന്തിന്​ കഞ്ചാവ്​ എത്തിച്ചിരുന്നു, റിയ ക്രെഡിറ്റ്​ കാർഡ്​ വഴി പണം നൽകി; ശൗവികി​െൻറ മൊഴി പുറത്ത്​
cancel
Homechevron_rightNewschevron_rightIndiachevron_rightസുശാന്തിന്​ കഞ്ചാവ്​...

സുശാന്തിന്​ കഞ്ചാവ്​ എത്തിച്ചിരുന്നു, റിയ ക്രെഡിറ്റ്​ കാർഡ്​ വഴി പണം നൽകി; ശൗവികി​െൻറ മൊഴി പുറത്ത്​

text_fields
bookmark_border

മുംബൈ: ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രാജ്​പുത്തിന്​ കഞ്ചാവ്​ എത്തിച്ച കേസിൽ അറസ്​റ്റിലായ ​ശൗവിക്​ ചക്രബർത്തിയുടെ മൊഴി പുറത്ത്​. കഞ്ചാവ്​ എത്തിച്ചിരുന്നതായുള്ള ശൗവികി​െൻറ മൊഴി നാ​ർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ രേഖപ്പെടുത്തി.

ലോക്​ഡൗൺ സമയത്തും അതിനുമുമ്പും സുശാന്തി​െൻറ വീട്ടിലെത്തി ശൗവിക്​ കഞ്ചാവ്​, ഹാഷിഷ്​ തുടങ്ങിയവ കൈമാറിയിരുന്നു. കേസിൽ അറസ്​റ്റിലായ ലഹരി വിതരണക്കാരായ ബാസിത്​ പരിഹാറും സൂര്യദീപ്​ മൽഹോത്രയും ശൗവികിന്​ മയക്കുമരുന്ന്​ നൽകിയിരുന്നതായും സമ്മതിച്ചു. സുശാന്തിന്​ നൽകാനായി വാങ്ങിയ മയക്കുമരുന്നിന്​ ക്രഡിറ്റ്​ കാർഡ്​ വഴി പണം നൽകിയിരുന്നത്​ ത​​െൻറ സഹോദരിയും സുശാന്തി​െൻറ കാമുകിയുമായ റിയ ചക്രബർത്തിയാണ്​. വിവിധ പരിപാടികളിൽവെച്ച്​ സുശാന്തിന്​ മയക്കുമരുന്ന്​ കൈമാറുകയും ചെയ്​തിരുന്നു.

ബാസിത്​ പരിഹാറും റിയയും തമ്മിൽ നടന്ന വാട്​സ്​ആപ്​ ചാറ്റുകളിൽ കഞ്ചാവിനെ കുറിച്ച്​ ചർച്ച​ചെയ്​തിരുന്നു. 2020 മാർച്ച്​ 16ന് സുശാന്ത്​ റിയ വഴി തന്നോട്​ കഞ്ചാവ്​ ആവശ്യപ്പെട്ടിരുന്നു. സുശാന്ത്​ ഒരു ദിവസം നാലും അഞ്ചും തവണ കഞ്ചാവ്​ ഉപയോഗിച്ചിരുന്നതായി റിയ അറിയിച്ചിരുന്നു. അതിനാൽ 20 തവണ അഞ്ച്​ ഗ്രാം കഞ്ചാവ്​ വീതം കൈമാറിയതായും ശൗവിക്​ നൽകിയ മൊഴിയിൽ പറയുന്നു.

മയക്കുമരുന്നി​െൻറ വിലവിവരങ്ങൾ ബാസിതാണ്​ നൽകുക. അത്​ റിയക്കും സുശാന്തിൻറെ മാനേജർ സാമുവൽ മിറാൻഡക്കും അയച്ചുനൽകും. താൻ മിറാൻഡയെ ബാസിതിന്​ പരിചയപ്പെടുത്തി നൽകി. ബാസിത്​ ​സെയ്​ദ്​ വിലാട്രയെ മിറാൻഡക്ക്​ പരിചയപ്പെടുത്തി നൽകിയതായും ശൗവിക്​ പറഞ്ഞു. നാലുപേരുടെയും കോണ്ടാക്​ട്​ വിവരങ്ങൾ എൻ.സി.ബി ശേഖരിച്ചിട്ടുണ്ട്​. കേസിൽ അറസ്​റ്റിയലായ എല്ലാവരും നിലവിൽ എൻ.സി.ബിയുടെ കസ്​റ്റഡിയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushant Singh RajputSushant Singh Rajput deathRhea ChakrabortyShowik Chakraborty
News Summary - Arranged marijuana for Sushant Showik to NCB
Next Story