രാജ്യത്ത് 98 ശതമാനം സ്കൂളുകളിലും പെൺകുട്ടികൾക്ക് പ്രത്യേക ശുചിമുറിയുണ്ടെന്ന് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ 98 ശതമാനം സ്കൂളുകളിലും പെൺകുട്ടികൾക്ക് പ്രത്യേക ശുചിമുറിയുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ആറ് മുതൽ 12 വരെ ക്ലാസുകളിലെ പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡ് നൽകണമെന്നും പ്രത്യേക ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകയുമായ ജയ താക്കൂർ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ കേന്ദ്രത്തോട് വിശദീകരണം തേടിയതാണ് സുപ്രീംകോടതി.
രാജ്യത്തെ പത്ത് ലക്ഷത്തിലേറെ സർക്കാർ വിദ്യാലയങ്ങളിലായി പെൺകുട്ടികൾക്ക് 16 ലക്ഷവും ആൺകുട്ടികൾക്ക് 17.5 ലക്ഷവും ശുചിമുറി നിർമിച്ചു. എയ്ഡഡ് സ്കൂളുകളിൽ പെൺകുട്ടികൾക്ക് 2.5 ലക്ഷവും ആൺകുട്ടികൾക്ക് 2.9 ലക്ഷവും ശുചിമുറി നിർമിച്ചതായി കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

