ഒന്നിലേറെ കാര്‍ഡുകള്‍; 81 ലക്ഷം ആധാറുകൾ മരവിപ്പിച്ചു
text_fieldsന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ ഇതുവരെ 81 ലക്ഷം ആധാര്‍ കാര്‍ഡുകർ മരവിപ്പിച്ചതായി റിേപ്പാർട്ട്. ആധാര്‍ നിയമത്തിലെ 27, 28 വകുപ്പുകള്‍ പ്രകാരം ഒന്നിലേറെ കാര്‍ഡുകള്‍ സ്വന്തമാക്കിയവരുണ്ടെന്നതടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്രയും കാര്‍ഡുകള്‍ മരവിപ്പിച്ചത്.
ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിനാല്‍ തട്ടിപ്പുകള്‍ക്കുള്ള സാധ്യത ആധാറില്‍ കുറവാണെന്നായിരുന്നു സര്‍ക്കാറിെൻറ വിലയിരുത്തല്‍. കുട്ടികൾ അഞ്ചാം വയസ്സിലും 15ാം വയസ്സിലും ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങൾ പുതുക്കേണ്ടതുണ്ട്. അത്തരത്തിൽ പുതുക്കൽ നടക്കാത്തവയും മരവിപ്പിച്ച ആധാർ കാർഡുകളിലുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്-െഎ.ടി മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
111 കോടി ആധാര്‍ കാര്‍ഡുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളതെന്നാണ് സർക്കാർ കണക്കുകൾ. ഒരാൾക്ക് ഒന്നിലേറെ പാന്‍ കാര്‍ഡുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ 11 ലക്ഷത്തിലേറെ പാന്‍ കാര്‍ഡുകളും സർക്കാർ മരവിപ്പിച്ചിട്ടുണ്ട്. ആധാർ കാർഡുകൾ മരവിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ കേന്ദ്രം ആധാർ ഡിപ്പാർട്മെൻറിെൻറ വെബ്സൈറ്റിൽ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.