റായ്ഗഡ്: മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടം തകർന്നു. 15 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. 70 പേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. റായ്ഗഡ് ജില്ലയിലാണ് സംഭവം.
തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടം. ധാരാളം കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണ് തകർന്നത്. സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സംഘമെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.