Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ അർധസൈനിക...

ഡൽഹിയിൽ അർധസൈനിക വിഭാഗത്തിലെ 500ഓളം പേർക്ക്​ കോവിഡ്​

text_fields
bookmark_border
para-military.jpg
cancel

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡൽഹിയിൽ നിയോഗിച്ച സുരക്ഷാ സേനയിലെ 500ഓളം ജവാൻമാർക്ക്​ കോവിഡ്​. അർധ സൈനിക വിഭാഗത്തി​​​െൻറ വിവിധ യൂനിറ്റുകളിൽപെട്ടവർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. സെൻട്രൽ, സൗത്ത്​ ഈസ്​റ്റ്​​, നോർത്ത്​​ ജില്ലകളിലാണ്​ ഭൂരിഭാഗം കോവിഡ്​ കേസുകളുമുള്ളത്​.

രോഗ​ വ്യാപനം തടയുന്നതിനും നിരീക്ഷിക്കുന്നതിനുമായി മുഴുവൻ യൂനിറ്റുകളിലും പ്രത്യേകം സെല്ലുകൾ രൂപവത്​ക്കരിച്ചിട്ടുണ്ട്​. ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ളത്​ ബി.എസ്​.എഫിലാണ്​. 195 ബി.എസ്​.എഫ്​ ജവാൻമാർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ കൂടുതൽ പേരും ഡൽഹിയുമായി ബന്ധപ്പെട്ടവരാണ്​. കോവിഡ്​ ബാധിച്ച​ രണ്ട്​ ബി.എസ്​.എഫ്​ സൈനികൾ വ്യാഴാഴ്​ച മരിച്ചിരുന്നു.

191 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. ക്രമസമാധാനപാലനത്തിനായി ഡൽഹി പൊലീസിനൊപ്പം വിന്യസിച്ചിരുന്നതിനാൽ ഇതിൽ 130 പേരും ഡൽഹിയുമായി ബന്ധപ്പെട്ടവരാണെന്ന്​ ബി.എസ്​.എഫ്​ വൃത്തങ്ങൾ അറിയിച്ചു. ക്വാറൻറീനിലുള്ള ജവാൻമാരുടെ ആരോഗ്യനില ബി.എസ്​.എഫി​​​െൻറ ​േകാവിഡ്​ സെൽ നിരീക്ഷിച്ചു വരികയാണ്​. 

സി.ആർ.പി.എഫിലും കോവിഡ്​ ബാധിതർ കുറവല്ല. ഇതുവരെ 159 പേർക്കാണ്​ സേനയിൽ കോവിഡ്​ സ്ഥിരീകരിച്ചത്​. കൂടാതെ 900 സി.ആർ.പി.എഫ്​ ജവാൻമാർ ഡൽഹിയിൽ ക്വാറൻറീനിലാണ്​. ​േകന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ ഡ്യൂട്ടിക്ക്​ നി​േയാഗിച്ചിരുന്ന രണ്ട്​ സി.ആർ.പി.എഫുകാർക്കും രോഗബാധയുണ്ട്​. ഇതിൽ ഒരാൾ ഡ്രൈവറും മ​റ്റേയാൾ കോൺസ്​റ്റബി​ളുമാണ്​. ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്തിയതായും എല്ലാ മുൻകര​ുതലുകളും കൈക്കൊണ്ടതായും സി.ആർ.പി.എഫി​െല മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. സി.ആർ.പി.എഫും കോവിഡ്​ സെൽ രൂപവത്​ക്കരിച്ചിട്ടുണ്ട്​. 

ഇന്തോ-തിബറ്റൻ അതിർത്തി പൊലീസിൽ  ഇതുവരെ 82 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. വ്യാഴാഴ്​ച ഡൽഹി പൊലീസിനൊപ്പം വിന്യസിച്ച കമ്പനിയിലെ എട്ട്​ ജവാൻമാർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു​. ഡൽഹി പൊലീസിൽ 80 പേർ രോഗബാധിതരായുണ്ട്​. 

തന്ത്രപ്രധാനമായ കെട്ടിടങ്ങളുടെ സുരക്ഷാ ചുമതലയുള്ള സെൻട്രൽ ഇൻഡസ്​ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (സി.ഐ.എസ്​.എഫ്​) 50 പേർക്ക്​ രോഗബാധ കണ്ടെത്തിയിട്ടുണ്ട്​. 

ഏറ്റവും കുറവ്​ കോവിഡ്​ ബാധിതരുള്ളത്​ സശസ്​ത്ര സീമബല്ലിൽ(എസ്​.എസ്​.ബി) ആണ്​. 14 പേർക്കാണ്​ സേനയിൽ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇവരെല്ലാവരും ഡൽഹി പൊലീസിനൊപ്പം ക്രമസമാധാന പാലന ​േജാലിയിലേർ​പ്പെട്ടവരായിരുന്നു. ഡൽഹിയിൽ ക്രമസമാധാന പാലനത്തിന് എസ്​.എസ്​.ബിയുടെ​ 16 കമ്പനികളാണ്​ ആവശ്യമായിട്ടുള്ളതെന്ന്​ ഡയറക്​ടർ രാജേഷ്​ ചന്ദ്ര പറഞ്ഞു.

മുഴുവൻ സ​ുരക്ഷാസേനക്കാരും സൈനികരുടെ പ്രതിരോധ ശേഷി വർധിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്​ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Security Forcesmalayalam newsindia newscorona viruscovid 19
News Summary - Around 500 Security Forces Personnel Infected With Coronavirus In Delhi -india news
Next Story