Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവനിതകൾക്ക് നേരെയുള്ള...

വനിതകൾക്ക് നേരെയുള്ള ആക്രമണം: അഞ്ചുവർഷത്തിനിടെ ഒരു കോടി കേസുകൾ

text_fields
bookmark_border
വനിതകൾക്ക് നേരെയുള്ള ആക്രമണം: അഞ്ചുവർഷത്തിനിടെ ഒരു കോടി കേസുകൾ
cancel

ന്യൂഡൽഹി: ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോക്ക് കീഴിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വനിതകൾക്ക് നേരെയുള്ള ആക്രമണത്തിനെതിരായി ഒരു കോടിയോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ പാർലമെൻറിൽ വ്യക്തമാക്കി. ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയാണ് എൻ.സി.പി നേതാവ് ഫൗസിയ ഖാന്റെ ​ചോദ്യത്തിന് പാർലമെന്റിൽ മറുപടി നൽകിയത്.


2018 ലെ ക്രിമിനൽ നിയമഭേദഗതിയിൽ ബലാത്സംഗക്കേസിൽ രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. വിചാരണയും രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കണം. ലൈംഗിക കുറ്റവാളിക​ളെ കുറിച്ച് ഡാറ്റാബേസും ലൈംഗികാതിക്രമ​ക്കേസുകളിൽ അന്വേഷണം ട്രാക്ക് ചെയ്യുന്നതിനായി അന്വേഷണ ട്രാക്കിങ് സിസ്റ്റവും ആഭ്യന്തര മന്ത്രാലയം തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പാർലമെന്റിൽ അറിയിച്ചു.


കേന്ദ്ര -സംസ്ഥാന ഫോറൻസിക് ലാബുകളിൽ ഡി.എൻ.എ അനലൈസിങ് യൂനിറ്റുകൾ കൂടുതൽ ശക്തിപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Around 1 cr cases of crimes against women registered in last 5 years: Govt
Next Story