കെ.സി വേണുഗോപാൽ കോമാളി; രാഹുലിനോട് ദയ തോന്നുന്നു- കർണാടക കോൺഗ്രസ് നേതാവ്
text_fieldsബെംഗളൂരു: എക്സിറ്റ് പോളുകളിൽ കോൺഗ്രസിൻെറ പരാജയം പ്രവചിച്ചതിനു പിന്നാലെ പാർട്ടിയെ രൂക്ഷമായി വിമർശിച്ച് കർണാടക കോൺഗ്രസ് നേതാവ്. റോഷൻ ബെയ്ഗ് ആണ് പാർട്ടിയെയും നേതൃത്വത്തെയും വിമർശിച്ച് രംഗെത്തത്തിയത്. കെ.സി വേണുഗോപാൽ കോമാളിയാണെന്നും സിദ്ധരാമയ്യക്ക് ധാർഷ്ട്യമാണെന്നും ബെയ്ഗ് ആരോപിച്ചു.
കെ.സി വേണുഗോപാൽ കോമാളിയാണ്. എനിക്ക് രാഹുൽ ഗാന്ധിയോട് ദയ തോന്നുന്നു. വേണുഗോപാലിനെ പോലുള്ള കോമാളികൾ, സിദ്ധരാമയ്യയുെട ധാർഷ്ട്യ മനോഭാവം, ഗുണ്ടു റാവുവിൻെറ പരാജയപ്പെട്ട പ്രകടനങ്ങളിൽ നിന്നെല്ലാം മനസിലാകുന്നത് ഫലം ഇതുതന്നെയായിരിക്കും എന്നാണ്- ബെയ്ഗ് കുറ്റപ്പെടുത്തി.
നേരത്തെ, കർണാടകയിലെ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സർക്കാറിൽ ഉപ മുഖ്യമന്ത്രി സ്ഥാനം ബെയ്ഗ് ആഗ്രഹിച്ചിരുന്നു. അതു ലഭിക്കാത്തതു മൂലം മാറ്റി നിർത്തുകയാെണന്ന പരാതിയും ബെയ്ഗിനുണ്ടായിരുന്നു. കർണാടകയിൽ ക്രിസ്ത്യാനികൾക്ക് സീറ്റൊന്നും ലഭിച്ചില്ല. മുസ്ലീംകൾക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ഇൗ സമുദായങ്ങളെ അകറ്റി നിർത്തുകയണെന്നും ബെയ്ഗ് പറഞ്ഞിരുന്നു.
