Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാപ്പു പറയൂ,...

മാപ്പു പറയൂ, ഇല്ലെങ്കിൽ കോടതിയിൽ കാണാം; മുംബൈ പൊലീസിനോട്​ അർണബ്​ ഗോസ്വാമി

text_fields
bookmark_border
മാപ്പു പറയൂ, ഇല്ലെങ്കിൽ കോടതിയിൽ കാണാം; മുംബൈ പൊലീസിനോട്​ അർണബ്​ ഗോസ്വാമി
cancel

മുംബൈ: ടെലിവിഷൻ റേറ്റിങ്​ പോയൻറ്​ തിരിമറി കേസിൽ റിപ്പബ്ലിക്​ ടി.വിക്കെതിരെ ​കേസെടുത്ത മുംബൈ പൊലീസിനെതിരെ ചാനലി​െൻറ എഡിറ്റർ ഇൻ ചീഫ്​ അർണബ്​ ഗോസ്വാമി. പാൽഗാർ, സുശാന്ത്​ സിങ്​ രജ്​പുത്​ തുടങ്ങിയ വിഷയങ്ങളിൽ റിപ്പബ്ലിക്​ ടി.വിയുടെ കേമമായ റിപ്പോർട്ടിങ്ങിലെ അതൃപ്​തി കാരണം മുംബൈ പൊലീസ്​ കെട്ടിച്ചമച്ച കേസാണിതെന്നാണ്​ അർണബി​െൻറ വാദം. സുശാന്ത്​ സിങ്​ രജ്​പുതി​െൻറ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുംബൈ പൊലീസ്​ കമീഷണർ പരം ബീർ സിങ്ങി​െൻറ അന്വേഷണം സംശയനിഴലിലാണെന്നും പ്രസ്​താവനയിൽ അർണബ്​ ഗോസ്വാമി ആ​േരാപിച്ചു.

സുശാന്ത്​ കേസിൽ പരംബീറിനെതിരെ ചോദ്യമുന്നയിച്ചതിന്​ റിപ്പബ്ലിക്​ ടി.വിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്​. പരംബീർ സിങ്ങിനെതിരെ ചാനൽ അപകീർത്തി കേസ്​ ഫയൽ ചെയ്യും. ഔദ്യോഗികമായി മാപ്പു പറഞ്ഞ്​ കമീഷണർ പ്രസ്​താവനയിറക്കണം. ഇല്ലെങ്കിൽ കോടതിയിൽ നേരിടാൻ തയാറായിക്കോളൂ.

ഇന്ത്യയിലെ ജനങ്ങൾക്ക്​ സത്യം എന്താണെന്ന്​ അറിയാം. ഈ രീതിയിൽ ഉന്നമിടുന്നത്​ കൂടുതൽ കരു​​ത്തോടെ പ്രവർത്തിക്കാൻ ശക്​തി പകരും. ഒരു പരാതിയിൽ പോലും റിപ്പബ്ലിക്കി​നെതിരെ ബി.എ.ആർ.സി പരാമർശം നടത്തിയിട്ടില്ലെന്നും അർണബ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai PoliceRepublic TVArnab GoswamyParam Bir Singh
Next Story