Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Arnab Goswami
cancel
Homechevron_rightNewschevron_rightIndiachevron_rightവിദ്വേഷ പരാമർശം;...

വിദ്വേഷ പരാമർശം; അർണബിന്‍റെ റിപ്പബ്ലിക്​ ഭാരതിന്​ യു.കെയിൽ 20ലക്ഷം​ പിഴ

text_fields
bookmark_border

ന്യൂഡൽഹി: റിപ്പബ്ലിക്​ ടി.വി ഉടമ അർണബ്​ ഗോസ്വാമിയുടെ ഹിന്ദി വാർത്ത ചാനലായ റിപ്പബ്ലിക്​ ഭാരതിന്​ യു.കെയിൽ 20,000 പൗണ്ട്​ (ഇന്ത്യൻ രൂപ 20 ലക്ഷം) പിഴ. പാകിസ്​താൻ ജന​തക്കെതിരായ വിദ്വേഷ പരാമർശത്തെ തുടർന്ന്​ ചൊവ്വാഴ്​ചയാണ്​ യു.കെ ബ്രോഡ്​കാസ്​ററിങ്​ റെഗുലേറ്റർ ഓഫ്​കോം റിപ്പബ്ലിക്​ ഭാരതിന്​ പിഴയിട്ടത്​.

2019 സെപ്​റ്റംബർ ആറിന്​ ഗോസ്വാമി അവതരിപ്പിച്ച പൂച്ഛാ ഹേ ഭാരത്​ എന്ന പരിപാടിയിൽ പാകിസ്​താനെതിരെ വിദ്വേഷ പരാമർശം നടത്തിയതായി കണ്ടെത്തുകയായിരുന്നു. പാകിസ്​താൻ ജനതക്കെതിരെ പരിപാടിയിൽ നിരന്തരം വിദ്വേഷ പ്രചാരണം നടത്തിയതായും കണ്ടെത്തി. പരിപാടിയുടെ തുടർ സംപ്രേക്ഷണത്തിന്​ ഓഫ്​കോം വിലക്ക്​ ഏർപ്പെടുത്തുകയും ചെയ്​തു.

2019 ജൂ​ൈലയിൽ ഇന്ത്യ ചന്ദ്രയാൻ വിക്ഷേപിച്ചതായിരുന്നു പൂച്ഛാ ഹേ ഭാരത്​ ചർച്ചയുടെ ആധാരം. മൂന്ന്​ ഇന്ത്യൻ അതിഥികളും മൂന്ന്​ പാകിസ്​താനി അതിഥികളുമായിരുന്നു അർണബ്​ ഗോസ്വാമി അവതാരകനായിരുന്ന ചർച്ചയിൽ പ​െങ്കടുത്തത്​. ഇതിൽ ഇന്ത്യക്കെതിരായി തീവ്രവാദ പ്രവർത്തനങ്ങൾ പാകിസ്​താൻ നടത്തുന്നതായി ആരോപിക്കുകയായിരുന്നു. പാകിസ്​താൻ ജനതയെ തീവ്രാവാദിക​േളാട്​ ഉപമിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arnab GoswamiRepublic TVUK regulatorRepublic bharat
Next Story