Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅർണബിന്‍റെ ചാറ്റിലെ...

അർണബിന്‍റെ ചാറ്റിലെ 'എ.എസ്'​ അമിത്​ഷായാണോ​? സംശയമെറിഞ്ഞ്​ നെറ്റിസൺസ്​

text_fields
bookmark_border
Arnab Goswami WhatsApp Chat
cancel

ടി.വി അവതാരകൻ അർണബ്​ ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്​ കമ്പനിയായ ബാർക്​ സി.ഇ.ഒയ​ും തമ്മിലുള്ള വാട്​സ്​ആപ്പ്​ ചാറ്റുകളിലെ എ.എസിനെ തിരഞ്ഞ്​ നെറ്റിസൺസ്​. 500 പേജുവരുന്ന ചാറ്റുകളിൽ നിരവധിസ്​ഥലത്ത്​ എ.എസ്​ കടന്നുവരുന്നുണ്ട്​. എ.എസ്​ എന്നത്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായാണോ എന്ന ചോദ്യമാണ്​ നെറ്റിസൺസ്​ ഉന്നയിക്കുന്നത്​. 2019 ഏപ്രിൽ നാലിന്​ ബാർക് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്തോ ദാസ് ഗുപ്തയുമായി അർണബ്​ നടത്തിയ ചാറ്റിൽ എ.എസിനെ​ പരാമർശിക്കുന്നുണ്ട്​. ഇവിടെ പാർത്തോദാസ്​ പറയുന്നത്​


'അർണബിനെ സഹായിച്ചാൽ എ.എസിനോട്​ പറഞ്ഞ്​ ബാർകിനെതിരായി നിശബ്​ദത പാലിക്കാൻ ട്രായിയെ പ്രേരിപ്പിക്കണ'മെന്നാണ്​. ഇക്കാര്യം ചെയ്​തുകൊടുക്കാമെന്ന്​ അർണബ്​ ഏൽക്കുന്നുമുണ്ട്​. ബാർക്കിന്‍റെ അന്യായമായ രീതികളോട്​ ട്രായ്​ക്ക്​ അതൃപ്​തിയുണ്ടായിരുന്നെന്നും അതിൽനിന്ന്​ രക്ഷപ്പെടാൻ എ.എസ്​ സഹായിക്കുമെന്ന്​ പാർത്തോദാസ്​ വിശ്വസിച്ചിരുന്നുമെന്നാണ്​ ചാറ്റുകളിൽ നിന്ന്​ വ്യക്​തമാകുന്നത്​. തുടർന്ന്​ നടക്കുന്ന ചാറ്റിൽ ട്രായ്​യുടെ നടപടികൾ എ.സിന്‍റെ രാഷ്​ട്രീയ താൽപ്പര്യങ്ങൾക്ക്​ വിരുദ്ധമാകുന്നതിന്​ തെളിവായി മൂന്ന്​ പോയിന്‍റുകൾ പറഞ്ഞുതരാൻ​ അർണബ്​ പാർത്തോദാസിനോട്​ ആവ​ശ്യപ്പെടുന്നു​.


ചാറ്റുകളിൽ കടന്നുവരുന്ന എ.സിനെചൊല്ലിയാണ്​ ഇപ്പോൾ നെറ്റിസൺസിനിടയിൽ ചർച്ചകൾ നടക്കുന്നത്​. അതിൽ ഒരുവിഭാഗം പറയുന്നത്​ എ.എസ്​ എന്നത്​ ആഭ്യന്തരമന്ത്രി അമിതഷായുടെ ചുരുക്ക​പ്പേരാണെന്നതാണ്​. ചാറ്റുകളിൽ എ.എസ്​ കടന്നുവരുന്നഭാഗത്തിന്‍റെ സ്​ക്രീൻഷോട്ട്​ അഭിഭാഷകനും ആക്​ടിവിസ്റ്റുമായ പ്രശാന്ത്​ഭൂഷൻ ട്വിറ്ററിൽ പങ്കുവച്ചു. 'ബാർക്ക് സി‌ഇ‌ഒയും അർണബ് ഗോസ്വാമിയും തമ്മിലുള്ള വാട്​സ്ആപ്പ് ചാറ്റുകളുടെ സ്​ക്രീൻഷോട്ടുകളാണിത്. നിരവധി ഗൂഢാലോചനകളും സർക്കാർ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റവും ഇതിൽ കാണാം. ഒരു പവർ ബ്രോക്കർ എന്ന നിലയിൽ തന്‍റെ മാധ്യമത്തെ അർണബ്​ മോശമായി ദുരുപയോഗം ചെയ്യുന്നു. രാജ്യത്തിന്‍റെ ഏത് നിയമവ്യവസ്​ഥപ്രകാരവും ഇയാൾ ഏറെക്കാലം ജയിലിൽ കിടക്കേണ്ടിവരും'-പ്രശാന്ത്​ഭൂഷൻ ട്വിറ്ററിൽ കുറിച്ചു.

വാട്​സ്​ആപ്പ്​ ചാറ്റുകൾ പുറത്തുവന്നതോടെ നിരവധി അന്തർനാടകങ്ങൾക്കാണ്​ ചുരുളഴിയുന്നത്​. ബി.ജെ.പിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും അർണബിന്‍റെ വ്യക്​തിബന്ധങ്ങളും ചാറ്റുകളിൽ വ്യക്​തമാണ്​. തന്‍റെ ചാനലിന്‍റെ റേറ്റിങ്​ വർധിപ്പിക്കാനായാൽ പ്രധാമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സഹായം ലഭ്യമാക്കാമെന്നാണ്​ അർണബ്​ ബാർക് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്തോ ദാസ് ഗുപ്തയോട്​ പറയുന്നത്​. അങ്ങിനെയെങ്കിൽ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്​ടാവിന്‍റെ സ്​ഥാനം തനിക്ക്​ വാങ്ങിനൽകണമെന്ന്​ പാർത്തോ ദാസ്​ ആവ​ശ്യപ്പെടുന്നു. രാജ്യത്തെ മറ്റ്​ ടെലിവിഷൻ അവതാരകരെകുറിച്ചും മോശം അഭിപ്രായമാണ്​ അർണബ്​ പങ്കുവയ്​ക്കുന്നത്​.


പ്രത്യേകിച്ചും ബി.ജെ.പി അനുഭാവികളായ അവതാരകരായ രജത്​ ശർമ, നവികകുമാർ തുടങ്ങിയവരെ സംബന്ധിച്ച്​ മോശം പദപ്രയോഗങ്ങളും അർണബ്​ നടത്തുന്നുണ്ട്​. രജത്​ ശർമ മണ്ടനും ചതിയനുമാണെന്നാണ്​ അർണബ്​ പറയുന്നത്​. വനിതാ അവതാരകയായ നവിക കുമാറിനെ 'കച്ചറ' എന്നും വിശേഷിപ്പിക്കുന്നു. കേന്ദ്രമന്ത്രി പ്രകാശ്​ജാവദേക്കറിനെ കാണാൻ താൻ പോകുന്നുണ്ടെന്ന്​ അർണബ്​ പാ​ർത്തോദാസിനോട്​ പറയു​േമ്പാൾ ജാവദേക്കർ ഒരു ഉപയോഗശൂന്യനാണെന്നാണ്​ പാർത്തോദാസ്​ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsAppArnab Goswamiwhatsapp chat leakedBARC CEO
Next Story