മുംബൈ: വിമാനത്തിൽ സഹയാത്രികനായിരുന്ന ടി.വി ജേണലിസ്റ്റ് അർണബ് ഗോസ്വാമിയെ ചോ ദ്യം ചോദിച്ച് ‘ബുദ്ധിമുട്ടിച്ചതിന്’ സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രക്ക് ആ കാശയാത്ര വിലക്ക്. കേന്ദ്ര സർക്കാറിെൻറ ഇഷ്ടക്കാരനായ റിപ്പബ്ലിക് ടി.വി എഡിറ്റർ അ ർണബിനെ പരിഹസിക്കുന്ന രൂപത്തിൽ ചോദ്യങ്ങളെറിഞ്ഞ കുനാലിനെ ഇൻഡിഗോ, എയർ ഇന്ത്യ, സ് പൈസ് ജെറ്റ്, ഗോഎയർ എയർലൈനുകളാണ് തങ്ങളുടെ ൈഫ്ലറ്റുകളിൽ യാത്രചെയ്യുന്നതിൽനി ന്ന് വിലക്കിയത്. വിലക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്സിങ ് പുരി രംഗത്തുവന്നശേഷമാണ് മൂന്നു എയർലൈനുകൾ തീരുമാനമെടുത്തതെന്നത് ഏറെ വിമർശനവുമുയർത്തി.
ചൊവ്വാഴ്ച ഇൻഡിഗോയുടെ മുംബൈ-ലഖ്നോ ൈഫ്ലറ്റിലായിരുന്നു സംഭവം. യാത്ര ചെയ്യാനൊരുങ്ങവെയാണ് വിമാനത്തിൽ അർണബിെൻറ സാന്നിധ്യം കുനാലിെൻറ ശ്രദ്ധയിൽപെട്ടത്. താനുമായി ചില കാര്യങ്ങളിൽ സംവദിക്കാമോ എന്ന കുനാലിെൻറ ആവശ്യം അർണബ് മുഖവിലക്കെടുത്തില്ല. തുടർന്ന് ടെലിവിഷൻ ചർച്ചകളിൽ എതിരാളികളെ ‘അടിച്ചമർത്തുന്ന’ അർണബ് സ്റ്റൈലിൽ കുനാൽ ചോദ്യശരങ്ങളുമായി സംസാരിക്കുകയായിരുന്നു. ‘അർണബ് ഇപ്പോൾ ഒരു ഭീരുവാണോ അതോ ദേശസ്നേഹിയാണോ എന്ന് പ്രേക്ഷകർക്ക് അറിയാൻ താൽപര്യമുണ്ട്. ഇത് രാജ്യതാൽപര്യത്തിനുവേണ്ടിയാണ്. നിങ്ങളെെൻറ ആത്മവിശ്വാസം കെടുത്തണം. രാജ്യത്തിെൻറ എല്ലാ ശത്രുക്കളെയും നിങ്ങൾ നേരിടണം.
രാജ്യം നരേന്ദ്ര മോദിയുടെ സുരക്ഷിത കരങ്ങളിലാണെന്ന് നിങ്ങൾ ഉറപ്പുവരുത്തണം...’എന്നിങ്ങനെ തുടർന്നു കുനാലിെൻറ വാക്കുകൾ. തെൻറ സംസാരം ശ്രദ്ധിക്കാതെ, ചെവിയിൽ ഇയർഫോൺ തിരുകി ലാപ്ടോപ്പിൽ ശ്രദ്ധിക്കുന്ന അർണബിെൻറ ദൃശ്യങ്ങളടക്കമുള്ള വിഡിയോ തെൻറ ട്വിറ്റർ അക്കൗണ്ടിൽ കുനാൽ ട്വീറ്റ് ചെയ്തത് വൈറലായിരുന്നു. ഒറ്റ ദിവസം 30 ലക്ഷത്തിലേറെ പേരാണ് വിഡിയോ കണ്ടത്.
മാലേഗാവ് പ്രതിയും ബി.ജെ.പി നേതാവുമായ പ്രജ്ഞ സിങ് ഠാകുർ വിമാനത്തിൽ ബഹളമുണ്ടാക്കിയപ്പോഴും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെ റിപ്പബ്ലിക് ടി.വി റിപ്പോർട്ടർ വിമാനത്തിനകത്ത് അനുവാദമില്ലാതെ അഭിമുഖത്തിനെത്തി പ്രശ്നമുണ്ടാക്കിയപ്പോഴും നടപടിയെടുക്കാതിരുന്ന എയർലൈനുകൾ കുനാലിനെതിരെ നടപടിയെടുത്തതിൽ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്.
‘നടക്കുന്നതും വിലക്കുമോ...’
‘സസ്പെൻഷന് എയർ ഇന്ത്യയോട് നന്ദിയുണ്ട്. എയർ ഇന്ത്യയെ മോദിജി എന്നന്നേക്കുമായി സസ്പെൻഡ് ചെയ്യാൻ ഒരുങ്ങുേമ്പാഴാണ് എെൻറ വിലക്ക്. മോദിജീ...നിങ്ങളെന്നെ നടക്കുന്നതിൽനിന്നും വിലക്കുമോ...’ -കുനാൽ കമ്ര ചോദിച്ചു. ഭരണഘടനയുടെ 19ാം വകുപ്പ് പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയാണ് എയർലൈനുകൾ എന്നെ വിലക്കിയത്.
ഒരു തരത്തിലുള്ള പ്രശ്നവും ഞാൻ വിമാനത്തിൽ ഉണ്ടാക്കിയിട്ടില്ല. ക്യാപ്റ്റെൻറയോ വിമാന ജീവനക്കാരുടെയോ നിർദേശങ്ങൾ അനുസരിക്കാതിരുന്നിട്ടുമില്ല. ൈഫ്ലറ്റിലുണ്ടായിരുന്ന ഒരു യാത്രക്കാരെൻറയും സുരക്ഷക്ക് ഭീഷണി ഉയർത്തിയിട്ടില്ല. അർണബ് ഗോസ്വാമി എന്ന ജേണലിസ്റ്റിെൻറ ഊതിവീർപ്പിച്ച അഹംബോധത്തിനു മാത്രമേ ഞാൻ നാശനഷ്ടം വരുത്തിയിട്ടുള്ളൂ.’