Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിഘടനവാദികളെ...

വിഘടനവാദികളെ ക​ണ്ടെന്ന്​ അർണബ്​; ചാനൽ ചർച്ച ബഹിഷ്​കരിച്ച്​ ശാഹിദ്​ സിദ്ധീഖ്വി

text_fields
bookmark_border
arnab-and-shahid-siddiqui
cancel

ന്യൂഡൽഹി: റിപ്പബ്ലിക്​ ചാനലിൽ അർണബ്​ ഗോസ്വാമി അവതരിപ്പിക്കുന്ന ചാനൽ ചർച്ചയിൽ നിന്ന്​ ഇറങ്ങിപ്പോയി മുൻ മാധ ്യമപ്രവർത്തകനും രാഷ്​ട്രീയ നേതാവുമായ ശാഹിദ്​ സിദ്ധീഖ്വി. കശ്​മീരിലെ വിഘടനവാദി നേതാവ്​ ഗീലാനിയെ സിദ്ധീഖ്വിയ ും അനുയായികളും സന്ദർശിച്ചുവെന്ന അർണബിൻെറ ആരോപണമാണ്​ വാദപ്രതിവാദങ്ങൾക്ക്​ തുടക്കമിട്ടത്​.

‘‘മിസ്​റ്റർ സിദ്ധീഖ്വി, നിങ്ങൾ ശത്രുക്കൾക്കൊപ്പമിരുന്ന്​ വിരുന്നുണ്ണരുത്​. ഗീലാനി ശത്രുവാണ്​​. നിങ്ങൾ എല്ലാവരും ഗീലാനി യെ കാണാൻ പോകാറുണ്ട്​്​, അയാളുടെ വാതിലിൽ മുട്ടി, ഒരു കപ്പ്​ ചായ തരുമോ എന്ന് ചോദിച്ചു​.​ അയാൾ നിങ്ങളെ അധിക്ഷേപ ിച്ച്​ വിട്ടു. ഗീലാനി പാകിസ്​താനുമായി ചേർന്നു നിൽക്കുന്നയാളാണ്​. സീതാറാം യെച്ചൂരിയേയും നിങ്ങളെയും പോലുള്ളവർ തങ്ങളുടെ സമീപനത്തെ കുറിച്ച്​ ചിന്തിക്കണം. ദേശീയതക്ക്​ എതിരായവരോട്​ നമ്മൾ ചർച്ചക്ക്​ നിൽക്കരുത്​’’ അർണബ്​ പറഞ്ഞു.

അർണബിൻെറ വാക്കുകൾ ക്ഷമയോടെ കേട്ടിരുന്ന സിദ്ധീഖ്വി, അർണബ്​ വേണ്ടത്ര ഗൃഹപാഠം ചെയ്​തിട്ടില്ലെന്ന് തിരിച്ചടിച്ചു. ആരോപണങ്ങൾ അദ്ദേഹം ​നിഷേധിക്കുകയും ചെയ്​തു. ഹുർറിയത്ത്​​, ദി നാഷണൽ കോൺഫറൻസ്​, പി.ഡി.പി എന്നീ പാർട്ടികളുടെ നേതാക്കളാണ്​ കശ്​മീർ ജനതയെ നയിക്കുന്നത്​. കശ്​മീരിൽ ഒരു പുതിയ സമീപനമാണ്​ വേണ്ടതെന്ന്​ വളരെ കാലമായി താൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അത്​ പുതിയ കാര്യമ​െല്ലന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ പരുങ്ങലിലായ അർണബ് ചോദ്യം ആവർത്തിച്ചു. ‘‘ക്ഷമിക്കണം, ഗീലാനിയെ കാണാൻ പോയ സംഘത്തിൽ താങ്കൾ ഉണ്ടായിരുന്നില്ലേ? ‘‘ഒരിക്കലുമില്ല.. ഒരിക്കലും ഗീലാനിയെ കണ്ടിട്ടില്ല. ഞാൻ എപ്പോഴും എതിർക്കുന്ന വ്യക്തിയാണ്​ ഗീലാനി’’-ശാഹിദ്​ സിദ്ധീഖ്വി പറഞ്ഞു.

ഇതോടെ തനിക്ക്​ വലിയൊരു അബദ്ധം​ സംഭവിച്ചതായി അർണാബ്​ തിരിച്ചറിഞ്ഞു. ‘‘ഞാനത്​ പരിശോധിക്കാം.​ താങ്കൾ വിഘടനവാദി നേതാവായ ഗീലാനിയുമായി കൂ​ടിക്കാഴ്​ച നടത്താൻ​ ​പോയിട്ടില്ലെങ്കിൽ ഞാൻ സംതൃപ്​തനാണ്​. പക്ഷെ ഏതെങ്കിലും അവസരത്തിൽ വിഘടനവാദികളെ പങ്കാളികളായി കണക്കാക്കിയിട്ടുണ്ടോ? -അർണബ്​ ചോദിച്ചു.

ഇക്കാര്യവും സിദ്ധീഖ്വി നിഷേധിച്ചു. ഇതോടെ കൂടുതൽ പരുങ്ങലിലായ അർണബ്​ ഗോസ്വാമി അമളി മറക്കാനായി തുടർന്നും പ്രകോപനപരമായ ചോദ്യങ്ങൾ ഉന്നയിച്ചതോടെ സിദ്ധീഖ്വി ചർച്ചയിൽ നിന്ന്​ ഇറങ്ങി പോവുകയായിരുന്നു. തൻെറ ചോദ്യങ്ങളെ ​േനരിടാൻ സാധിക്കാത്തതുകൊണ്ടാണ്​ ശാഹിദ്​ സിദ്ധീഖ്വി ഇറങ്ങിപ്പോവുന്നതെന്നാണ്​​ അർണബ്​ ഗോസ്വാമി പിന്നീട്​ ചർച്ചയിൽ പറഞ്ഞത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arnab goswamirepublic tvmalayalam newsindia newsShahid Siddiqui
News Summary - Arnab Goswami’s attack backfires as guest walks out -india news
Next Story