‘വിനയം ഭീരുത്വമല്ല’ - കവിത ട്വീറ്റ് ചെയ്ത് സൈന്യം
text_fieldsന്യൂഡൽഹി: പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തിന് പിന്നാലെ ട്വിറ്ററിൽ കവിതാശകലം പോസ്റ്റ് ചെയ്ത് സൈന്യം.
‘നിങ്ങൾ ശത്രുക്കളോട് വിനയവും മര്യാദയും ഉള്ളവരാണെങ്കിൽ, അവർ നിങ്ങളെ ഭീരുവായി കണക്കാക്കിയേക്കാം... കൗരവർ പാണ്ഡവരെ കണ്ടതുപോലെ...’- എന്നർഥം വരുന്ന ഹിന്ദി കവിതയാണ് ട്വീറ്റ് ചെയ്തത്.
‘ആൾവേയ്സ് റെഡി’ എന്ന ഹാഷ്ടാഗോടു കൂടിയായിരുന്നു ട്വീറ്റ്. ഹിന്ദി കവി രാംധരി സിങ് ദിൻകറിെൻറ കവിതയാണ് അഡീഷണൽ ഡയറക്ടർ ജനറൽ ട്വീറ്റ് ചെയ്തത്. നിങ്ങൾ വിജയ സാധ്യതയുള്ളത്ര ശക്തരാണെങ്കിൽ മാത്രമേ സമാധാന ചർച്ചകൾ സാധ്യമാകൂവെന്നും കവിതയിൽ പറയുന്നു.
പുൽവാമ ആക്രമണം നടന്ന് 12 ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യ പാക് അധീന കശ്മീരിെല ഭീകര താവളങ്ങൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. ബാൽക്കോട്ടയിലെ ജയ്ശെ മുഹമ്മദിെൻറ പരിശീലന കേന്ദ്രം ഇന്ത്യ തകർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
