Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയന്ത്രണരേഖയിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി
text_fieldsbookmark_border
കശ്മീർ: ജമ്മു -കശ്മീരിൽ രജൗരി ജില്ലയിലെ നിയന്ത്രണരേഖയിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയതായി പ്രതിരോധ വക്താവ് അറിയിച്ചു. ജമ്മു -കശ്മീരിലെ നൗഷേര സെക്ടറിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാത്രിയിൽ നുഴഞ്ഞുകയറ്റ നീക്കം നടന്നുവെന്നും പ്രദേശത്ത് തെരച്ചിൽ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നൗഷേരയിലെ ലാമിലെ പുഖർനി ഗ്രാമത്തിലേക്ക് നുഴഞ്ഞുകയറാൻ ഒരു സംഘം ശ്രമിക്കുകയായിരുന്നു. ഭീകരരിൽ ഒരാൾ കുഴിബോംബിൽ ചവിട്ടിയതിനെ തുടർന്ന് പത്ത് മണിയോടെ സ്ഫോടനം ഉണ്ടായി. സൈന്യം ഭീകരരുടെ നീക്കം നിരീക്ഷിക്കുകയും പ്രദേശത്ത് ചൊവ്വാഴ്ച രാവിലെയോടെ തെരച്ചിൽ നടത്തുകയുമായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ലഷ്‌കർ ഇ ത്വയ്യിബ ഭീകരനെ ഞായറാഴ്ച സൈന്യം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രജൗരിയിലെ നുഴഞ്ഞുകയറ്റ ശ്രമം.
Next Story

