Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരിലെ ബാരാമുല്ലയിൽ സുരക്ഷാസേന ഭീകരനെ വധിച്ചു

text_fields
bookmark_border
security forces
cancel

ബാരാമുല്ല: ജമ്മു കശ്മീരിലെ ബാരാമുല്ലയിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ബാരാമുല്ലയിലെ ചെർദാരിയിലാണ് ഭീകരരും സംയുക്ത സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.

കുൽഗാം ജില്ലക്കാരനായ ജാവേദ് അഹ് വാനിയാണ് കൊല്ലപ്പെട്ട ഭീകരനെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബർ 20ന് കൊല്ലപ്പെട്ട ഭീകരൻ ഗുൽസാറിന്‍റെ കൂട്ടാളിയാണ് ജാവേദ്.

ബിഹാർ വാൻപോഹ് സ്വദേശികളായ രണ്ട് തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഗുൽസാറിന്‍റെ സഹായിയാണ് ഇയാൾ. കൂടാതെ, ബാരാമുല്ലയിൽ കച്ചവടക്കാരെ ആക്രമിച്ച കേസിലും പ്രതിയാണ്.

ഭീകരനിൽ നിന്ന് പിസ്റ്റലും ഗ്രനേഡും മാഗസിനും കണ്ടെടുത്തതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു. പ്രദേശത്ത് സംയുക്ത സേനയുടെ തിരച്ചിൽ തുടരുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Army retaliated 1 terrorist killed in Cherdari, Baramulla
Next Story