Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Army Rescues Tourists Stuck Due To Snowfall Near China Border In Sikkim
cancel
Homechevron_rightNewschevron_rightIndiachevron_rightസിക്കിമിൽ മഞ്ഞുവീഴ്​ച;...

സിക്കിമിൽ മഞ്ഞുവീഴ്​ച; അതിർത്തിയിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

text_fields
bookmark_border

ന്യൂഡൽഹി: കനത്ത മഞ്ഞുവീഴ്​ച തുടരുന്ന സിക്കിമിലെ അതിർത്തിയിൽ കുടുങ്ങിയ 447 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. സിക്കിമിലെ ഇന്ത്യ -ചൈന അതിർത്തിയിലാണ്​ വിനോദ സഞ്ചാരികൾ കുടുങ്ങിയത്​.

പ്രദേശത്ത്​ താപനില മൈനസ്​ ഡിഗ്രിയിലെത്തിരുന്നു. മഞ്ഞുവീഴ്​ചയെ തുടർന്ന്​ വഴി അടഞ്ഞതോടെ സഞ്ചാരികൾ നാഥുലാ -ഗാങ്​ടോക്ക്​ റോഡിൽ കുടുങ്ങുകയായിരുന്നു. വടക്കൻ സിക്കമിലെ പ്രധാന ടൂറിസ്​റ്റ്​ കേന്ദ്രമോണ്​ നാഥുല.

155 വാഹനങ്ങളിലെ സഞ്ചാരികളാണ്​ 15 കിലോമീറ്ററിനുള്ളിൽ കുടുങ്ങിയത്​. വാഹനങ്ങൾ മഞ്ഞിൽ തെന്നി വഴുതി നീങ്ങാൻ തുടങ്ങിയതോടെ സൈന്യത്തെ അറിയിക്കുകയായിരുന്നു. സൈനിക വാഹനങ്ങളിൽ രക്ഷ​െപ്പടുത്തിയ സഞ്ചാരികളെ മിലിട്ടറി ക്യാമ്പിലെത്തിച്ചു.

സഞ്ചാരികൾക്ക്​​ ഭക്ഷണം, താമസ സൗകര്യം, അടിയന്തര ചികിത്സ സഹായം എന്നിവയും സൈന്യം ലഭ്യമാക്കി. 26 പേരെ ആരോഗ്യനില വഷളായതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വാർത്താക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArmySikkimSnowfallChina Border
News Summary - Army Rescues Tourists Stuck Due To Snowfall Near China Border In Sikkim
Next Story