Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകരസേനയുടെ...

കരസേനയുടെ മുൻനിരയിലേക്ക്​ സ്​ത്രീകളെ എത്തിക്കുമെന്ന്​ ബിപിൻ റാവത്ത്​

text_fields
bookmark_border
കരസേനയുടെ മുൻനിരയിലേക്ക്​ സ്​ത്രീകളെ എത്തിക്കുമെന്ന്​ ബിപിൻ റാവത്ത്​
cancel

ന്യൂഡല്‍ഹി: സൈന്യത്തിൽ സ്​ത്രീകൾക്ക്​ കൂടുതൽ പ്രധാന്യം നൽകി മുൻനിരയിലേക്ക്​ എത്തിക്കുമെന്ന്​   കരസേനാ മേധാവി ബിപിൻ റാവത്ത്​. സ്ത്രീകളെ യുദ്ധമുന്നണിയില്‍ ഉൾപ്പെടുത്താനുള്ള  തയാറെടുപ്പുകള്‍ നടത്തി വരികയാണെന്ന് ബിബിന്‍ റാവത്ത് പറഞ്ഞു. പുരുഷന്‍മാര്‍ മാത്രമുള്ള പ്രധാന പദവികളിലും സ്ത്രീകളെ നിയമിക്കും. സൈനിക പൊലീസില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും റാവത്ത്​ പറഞ്ഞു.

സ്ത്രീകള്‍ ജവാന്മാരായി എത്തുന്നത് കാത്തിരിക്കുകയാണ്​‍.  അതിനുള്ള നടപടികളുമായി ഉടൻ മുന്നോട്ടു പോകും.  ആദ്യം വനിതാ സൈനിക പൊലീസ് ആയാണ്​ കൊണ്ടുവരിക. പിന്നീട് അവരെ യുദ്ധമുഖത്തേക്കും സൈനിക ഏറ്റുമുട്ടലുകൾക്കും സൈന്യത്തിലെ പുരുഷ മേധാവിത്വമുള്ള സ്ഥാനങ്ങളിലും നിയമിക്കുമെന്നും  ബിപിന്‍ റാവത്ത് വ്യക്തമാക്കി.

ജവാന്‍മാരായി സ്ത്രീകളെ നിയമിക്കാന്‍ തയാറാണെന്ന റിപ്പോർട്ട്​  കേന്ദ്രസർക്കാറിന്​ കൈമാറിയിട്ടുണ്ടെന്നും  ഇതി​​​​െൻറ നടപടികള്‍ ആരംഭിച്ചതായും പി.ടി.​െഎക്ക്​ നൽകിയ അഭിമുഖത്തിൽ റാവത്ത്​ പറഞ്ഞു. 

നിലവില്‍ കരസേനയിൽ മെഡിക്കല്‍, ലീഗല്‍, വിദ്യാഭ്യാസം, സിഗ്നല്‍സ്, എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളില്‍ മാത്രമാണ്​ സ്ത്രീകള്‍ക്ക് തൊഴിലവസരമുള്ളത്​. എന്നാല്‍, തന്ത്രപ്രധാനമായ മേഖലകളിലും സൈനിക നീക്കങ്ങൾക്കും പുരുഷൻമാർ മാത്രമാണുള്ളത്​. 
 
ജര്‍മനി, ഓസ്ട്രേലിയ, കാനഡ, അമേരിക്ക, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, നോര്‍വെ, സ്വീഡന്‍, ഈസ്രായേല്‍ എന്നീ രാജ്യങ്ങളാണ്​ സ്​ത്രീകളെ സൈനിക നീക്കങ്ങൾക്കും യുദ്ധമുഖത്തും പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:army chiefGeneral Bipin RawatIndia News
News Summary - Army Ready To Let Women In Combat Roles- Army Chief General Bipin Rawat
Next Story