25 കുത്തുകളുമായി അധ്യാപികയുടെ മൃതദേഹം കാറിൽ കണ്ടെത്തി
text_fieldsചണ്ഡീഗഡ്: പഞ്ചാബിലെ പാഞ്ച്കുല മേഖലയിൽ സൈനിക സ്കൂളിലെ അധ്യാപികയെ കാറിനുള്ളിൽ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ചാണ്ഡിമന്ദിർ കേൻറാൺമെൻറ് ആർമി പബ്ലിക് സ്കൂളിലെ അധ്യാപിക റീന ദേവി(39) ആണ് കൊല്ലപ്പെട്ടത്. മാരകായുധം കൊണ്ട് 25ഒാളം കുത്തുകളേറ്റ് മരിച്ച നിലയിലാണ് കാറിനുള്ളിൽ അവരെ കണ്ടെത്തുന്നത്.
15കാരനായ മകനോടൊപ്പം പിസ വാങ്ങാൻ വ്യാഴാഴ്ച രാത്രി കടയിൽ പോയിരുന്നു. എന്നാൽ പിന്നീട് അധ്യാപികയെ കാണാതാവുകയായിരുന്നെന്ന് പൊലീസ് പറയുന്നു. രാത്രി ഒമ്പതര വരെ മകൻ ഇവരെയും കാത്ത് കടയിൽ ഇരുന്നു. പിന്നീട് മാർക്കറ്റിലും മറ്റും അന്വേഷിച്ച് കാണാതായപ്പോൾ വീട്ടിലേക്ക് തിരിച്ചുപോയെന്നാണ് മകൻ പൊലീസിനു നൽകിയ െമാഴി. അർധരാത്രിയോടുകൂടി ചാണ്ഡി മന്ദിർ –രാംഗട്ട് റോഡിലാണ് കാറിൽ മരിച്ചനിലയിൽ റീനയെ കണ്ടെത്തുന്നത്.
റീനയുടെ കാർ പൊട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘമാണ് കണ്ടെത്തിയത്. തലക്കും നെഞ്ചത്തും അടിവയറിനും കരളിനും ആഴത്തിലുള്ള മുറിവുകളേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു.കൊലപാതക കാരണം വ്യക്തമായിട്ടില്ലെന്ന് ചാണ്ഡി മന്ദിർ പൊലീസ് പറഞ്ഞു. രണ്ട് കുപ്പി മദ്യവും ധാരാളം സിഗരറ്റ് കുറ്റികളും ഒരു ഹെൽമെറ്റും കാറിനുള്ളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മരണത്തിനുമുമ്പ് അവരോടൊപ്പം ആരോ ഉണ്ടായിരുന്നെന്ന് വ്യക്തമാണെന്ന്പൊലീസ് പറഞ്ഞു. എന്നാൽ മാർക്കറ്റിലൊന്നും അമ്മയെ കാണാതിരുന്നിട്ടും കുട്ടി ആരെയും അറിയിച്ചില്ലെന്നത് പൊലീസിനെ കുഴക്കുന്നു.
പീർ മച്ചലയിലെ ഫ്ലാറ്റിൽ രണ്ട് ആൺമക്കളോടൊപ്പമാണ് റീന കഴിയുന്നത്. ഭർത്താവ് സന്ദീപ് കുമാർ സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ബഡ്ഡിയിലെ ഒരുഫാക്ടറിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
