Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരിശീലനത്തിനിടെ സൈനികൻ...

പരിശീലനത്തിനിടെ സൈനികൻ വെടിയേറ്റ് മരിച്ചു

text_fields
bookmark_border
firing practice
cancel

മുംബൈ: മഹാരാഷ്ട്ര വാർധ ജില്ലയിലെ സെൻട്രൽ അമുനിഷൻ ഡിപ്പോയിൽ പരിശീലനത്തിനിടെ സൈനികൻ വെടിയേറ്റ് മരിച്ചു. പുൽഗാവ് ഫയറിങ് റേഞ്ചിൽ വെള്ളിയാഴ്ച വെടിവപ്പ് പരിശീലനത്തിനിടെ സൈനികന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു.

ഡിഫൻസ് സെക്യുരിറ്റി കോർപ്സിൻറെ ജൂനിയർ കമ്മീഷൻഡ് ഓഫിസറായ സുബേദാർ മേജർ ഓം ബഹാദൂർ ഖന്ദാണ് മരിച്ചത്. ‘പുൽഗാവിലെ സെൻട്രൽ അമ്യൂണിഷൻ ഡിപ്പോയിൽ പതിവ് പരിശീലനത്തിനിടെ, ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് ജൂനിയർ കമീഷൻഡ് ഓഫീസർ സുബേദാർ മേജർ ഓം ബഹാദൂർ ഖന്ദ് അബദ്ധത്തിൽ വെടിയേറ്റു മരിച്ചുവെന്ന് ഖേദപൂർവ്വം അറിയിക്കുന്നു’- ഡിഫൻസ് പി.ആർ.ഒയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസും സൈന്യവും സംയുക്തമായി അന്വേഷണം നടത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraDeathsFiring PracticeArmy Manshot dead
News Summary - Army official dies after being accidentally shot during firing practice at Maharashtra base
Next Story