ബോംബ് നിർവീര്യമാക്കുന്നതിനിടെ സ്ഫോടനം; സൈനികൻ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ജമ്മുകശ്മീരിലെ രജൗജി ജില്ലയിലെ നൗഷേര സെക്ടറിൽ ബോംബ് നിർവീര്യമാക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത ്തിൽ സൈനികൻ കൊല്ലപ്പെട്ടു. എൻജിനീയറിങ് വിഭാഗത്തിലെ മേജറാണ് കൊല്ലപ്പെട്ടത്.
ഇന്ത്യ-പാക് നിയന്ത്രണരേഖക്ക് സമീപം നിക്ഷേപിച്ച നിലയിൽ കണ്ടെത്തിയ സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.നിയന്ത്രണരേഖയിൽ പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർ സ്ഫോടക വസ്തുക്കൾ നിക്ഷേപിച്ചിട്ടുണ്ടെന്ന് അതിർത്തി രക്ഷാസേന അറിയിച്ചിരുന്നു.
പുൽവാമയിൽ 40 ജവാൻമാരുടെ മരണത്തിനിടയാക്കിയ സ്ഫോടനം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിന് പിന്നാലെ ജമ്മുകശ്മീരിലെ സുരക്ഷ ശക്തമാക്കാൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നിർദേശം നൽകിയിരുന്നു. രാജ്നാഥ് സിങ്ങിെൻറ അധ്യക്ഷതയിൽ സുരക്ഷ ശക്തമാക്കാൻ ലക്ഷ്യമിട്ട് യോഗം വിളിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
