Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭർത്താവിന്​...

ഭർത്താവിന്​ അന്ത്യോപചാരം അർപ്പിക്കാൻ സൈനിക ഉദ്യോഗസ്​ഥ എത്തിയത്​ നവജാത ശിശുവുമായി 

text_fields
bookmark_border
ഭർത്താവിന്​ അന്ത്യോപചാരം അർപ്പിക്കാൻ സൈനിക ഉദ്യോഗസ്​ഥ എത്തിയത്​ നവജാത ശിശുവുമായി 
cancel

ന്യൂഡൽഹി: പ്രിയപ്പെട്ടവരുടെ മരണം ആരെയും തളർത്തും. എന്നാൽ വ്യോമസേന ഉദ്യോഗസഥനായ ഭർത്താവി​​​െൻറ മരണാനന്തര ചടങ്ങിൽ  അഞ്ചു ദിവസം പ്രായമായ മക​െളയുമെടുത്ത്​ ​ൈസനിക യൂണിഫോമിൽ  പ​െങ്കടുന്ന സൈനിക ഉദ്യാഗസ്​ഥയുടെ ഫോ​േട്ടായാണ്​ ട്വിറ്ററിൽ പ്രചരിക്കുന്നത്​. 

പൂർണ യൂണിഫോമിൽ ഭർത്താവി​​​െൻറ മരണാനന്തര ചടങ്ങിൽ പ​െങ്കടുക്കുന്ന മേജർ കൗമുദ്​ ദോഗ്രയുടെ ചിത്രമാണ്​ പ്രചരിക്കുന്നത്​. അസമിലെ മജൗലിയിൽ ഫെബ്രുവരി 15നാണ്​ വ്യോമസേനയുടെ ചെറുവിമാനം ​തകർന്ന്​ വിങ്​ കമാൻഡർ ഡി. വാട്​സ്​ മരിച്ചത്​. 

സൈനിക ഉനദ്യാഗസ്​ഥയായ ദോഗ്ര മകൾക്ക്​ ജൻമം നൽകിയതേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിനെ കാണാൻ പോലും സാധിക്കാതെയാണ്​ വാട്​സ്​ മരണപ്പെട്ടത്​. തുടർന്നാണ്​ ഭർത്താവിന്​ അന്ത്യോപചാരമർപ്പിക്കാൻ അഞ്ചുദിവസം മാത്രം പ്രായമുള്ള കുഞ്ഞി​െനയും എടുത്ത്​ ദോഗ്ര എത്തിയത്​​. 

Show Full Article
TAGS:army officer funeral Air Force Office D vats india news malayalam news 
News Summary - Army officer with her newborn at her husband’s funeral - India News
Next Story