Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിൽ ക്യാപ്റ്റൻ...

കശ്മീരിൽ ക്യാപ്റ്റൻ ഉൾപ്പെടെ നാല് സൈനികർക്ക് വീരമൃത്യു; മൂന്ന് തീവ്രവാദികളെ വധിച്ചു

text_fields
bookmark_border
കശ്മീരിൽ ക്യാപ്റ്റൻ ഉൾപ്പെടെ നാല് സൈനികർക്ക് വീരമൃത്യു; മൂന്ന് തീവ്രവാദികളെ വധിച്ചു
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ആർമി ക്യാപ്റ്റൻ ഉൾപ്പെടെ നാല് സൈനികർക്ക് വീരമൃത്യു. ക്യാപ്റ്റന് പുറമെ രണ്ട് സൈനിക ഓഫിസർമാരും ഒരു ബി.എസ്.എഫ് ജവാനുമാണ് കൊല്ലപ്പെട്ടത്. മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

വടക്കൻ കശ്മീരിലെ മച്ചിൽ സെക്ടറിൽ നിയന്ത്രണരേഖ മേഖലയിലാണ് നുഴഞ്ഞുകയറുകയായിരുന്ന തീവ്രവാദികളുമായി ഏറ്റുമുട്ടൽ നടന്നത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് നുഴഞ്ഞുകയറ്റം നടക്കുന്നതായ വിവരം സൈന്യത്തിന്‍റെ ശ്രദ്ധയിൽ പെട്ടത്. പിന്നീട് നടത്തിയ ജോയിന്‍റ് ഓപറേഷനിലാണ് തീവ്രവാദികൾ ആക്രമിച്ചത്. സൈന്യം ഉടൻ പ്രത്യാക്രമണം നടത്തി.

ഏപ്രിലിന് ശേഷം കശ്മീർ മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണിത്.

Show Full Article
TAGS:indian army encounter terrorist attack 
Next Story