Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ സ്​ഥിരീകരിച്ച...

കോവിഡ്​ സ്​ഥിരീകരിച്ച സൈനികൻ ആത്​മഹത്യ ചെയ്​തു

text_fields
bookmark_border
army-man
cancel

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ പടിഞ്ഞാറൻ ഡൽഹിയിലെ ആർമി ബേസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 31 വയസുള്ള സൈനികൻ ആത്​മഹത്യ ചെയ്​തു. ആശുപത്രിയിലെ മരക്കൊമ്പിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. 

ശ്വാസകോശ അർബുദ ബാധിതനായ ഇദ്ദേഹത്തെ ചികിത്സക്കായി സൈന്യത്തി​​െൻറ കീഴിലുള്ള റിസർച്ച്​ ആൻറ്​ റെഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ​കോവിഡ്​ പോസിറ്റീവായതിനെ തുടർന്ന്​ മേയ്​ അഞ്ചിന്​ നരൈനയിലെ സൈനിക ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. 

ചൊവ്വാഴ്​ച പുലർച്ചെ ഒരു മണിക്കാണ്​​ മറ്റ് രോഗികൾ സൈനികനെ അവസാനമായി കണ്ടത്​. പുലർച്ചെ നാലു മണിയായപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്​മഹത്യ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. 

മഹാരാഷ്​ട്രയാണ്​ സ്വദേശം. കുടുംബം രാജസ്​ഥാനിലെ അൽവാറിലാണ്​. മൃതദേഹം പോസ്​​റ്റ്​മോർട്ടത്തിയച്ചിട്ടുണ്ട്​. അദ്ദേഹത്തി​​െൻറ കുടുംബത്തിന്​ എല്ലാവിധ സഹായങ്ങളും നൽകുമെന്ന്​ സൈനിക വക്​താവ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid positiveArmy man suicide
News Summary - Army man who tested positive for Covid commits suicide -India News
Next Story