മേജറുടെ ഭാര്യയെ കൊന്നത് വിവാഹാഭ്യർഥന നിരസിച്ചതിനാൽ
text_fieldsന്യൂഡൽഹി: വിവാഹാഭ്യർഥന നിരസിച്ചതിനാലാണ് മേജറുെട ഭാര്യെയ െകാന്നതെന്ന് അറസ്റ്റിലായ സൈനിക ഉദ്യോഗസ്ഥൻ. മേജർ നിഖില ഹന്ദയാണ് കുറ്റസമ്മതം നടത്തിയത്. കഴിഞ്ഞ ദിവസം സഹപ്രവർത്തകനായ മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈൽസ ദ്വിവേദിയെ നിഖിൽ കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹത്തിലൂടെ കാർ കയറ്റി ഇറക്കിയിരുന്നു.
2015ൽ അമിത് ദ്വിവേദി നാഗാലാൻറിലെ ദിമാപൂരിൽ സേവനമനുഷ്ഠിച്ചിരുന്നുപ്പോഴാണ് അവിെട ജോലിയിലുണ്ടായിരുന്ന നിഖിലുമായി പരിചയപ്പെടുന്നത്. പിന്ന് അമിതും കുടുംബവും ഡൽഹിയിലേക്ക് മാറിയെങ്കിലും നിഖിൽ ഷൈൽസയെ നിരന്തരം വിളിക്കാറുണ്ടായിരുന്നു.
ഒരു തവണ ഷൈൽസയും നിഖിലും വിഡിയോ കോൾ ചെയ്യുന്നതിനിെട അമിത് വന്ന് ഇരുവരെയും വിലക്കുകയും ഇനി കുടുംബവുമായി അടുക്കാൻ ശ്രമിക്കരുതെന്ന് നിഖിലിന് താക്കീത് നൽകുകയും ചെയ്തിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം ഷൈൽസയെ കാണണമെന്ന് ആവശ്യപ്പെട്ട നിഖിൽ ഫിസിയോതെറാപ്പിക്കായി ആശുപത്രിയിലെത്തിയ ഷൈൽസയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് വിവാഹാഭ്യർഥന നടത്തുകയും അത് ഷൈൽസ നിരസിക്കുകയും ചെയ്തു. ഇതോടെ പെെട്ടന്നുണ്ടായ ദേഷ്യത്തിൽ കാറിലുണ്ടായിരുന്ന സ്വിസ് കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയും പിന്നീട് വാഹനത്തിന് പുറത്തേക്ക് തള്ളിയിട്ട് ടയർ കയറ്റി ഇറക്കുകയുമായിരുന്നു. വാഹനം കഴുകി വൃത്തിയാക്കാൻ നിഖിൽ ശ്രമിച്ചിട്ടുെണ്ടങ്കിലും ചക്രത്തിലെ ചോരപ്പാടുകൾ പൂർണമായും നീക്കാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
