Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേജർ സഹപ്രവർത്തകർക്കു നേരെ വെടിയുതിർത്തു; അഞ്ചു പേർക്ക് പരിക്ക്

text_fields
bookmark_border
Indian Army
cancel

രജൗറി: ജമ്മു കശ്മീരിലെ രജൗറിയിൽ സൈനിക ക്യാമ്പിൽ ഓഫിസർ നടത്തിയ വെടിവെപ്പിൽ മൂന്നു ഓഫിസർമാരടക്കം അഞ്ചു സേനാംഗങ്ങൾക്കു പരിക്കേറ്റു. ഗ്രനേഡുകൾ എറിഞ്ഞതായും അധികൃതർ പറഞ്ഞു.

ഗ്രനേഡിൽ നിന്നാണ് ​സൈനികർക്ക് പരിക്കേറ്റതെന്നും ഒരാളുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. ഷൂട്ടിങ് പരിശീലനത്തിനിടെ മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ പ്രകോപനമൊന്നും കൂടാതെ സഹപ്രവർത്തകർക്കു നേരെ വെടിയുതിർക്കുകയായിരുന്നുവത്രെ. ശേഷം ആയുധപ്പുരയിൽ കയറി ഗ്രനേഡ് കൈക്കലാക്കി മേലുദ്യോഗസ്ഥർക്കു നേരെ എറിയുകയായിരുന്നുവെന്നും സൈനിക കേന്ദ്രങ്ങൾ പറഞ്ഞു.

എട്ടു മണിക്കൂറു നീണ്ട ആശങ്കകൾക്കൊടുവിൽ ആയുധപ്പുരയിൽ കയറി മേജറെ പിടികൂടിയതോടെയാണ് സംഘർഷത്തിന് അയവു വന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - army major attacks officers in Jammu Kashmir Rajouri
Next Story