സൈനിക ഉദ്യോഗാർഥികൾ ട്രെയിൻ ഹൈജാക്ക് ചെയ്തിട്ടും റെയിൽവെക്ക് പരാതിയില്ല
text_fieldsന്യൂഡൽഹി: സൈനിക റിക്രൂട്ട്മെൻറിനെത്തിയ ഉദ്യോഗാർഥികൾ മധ്യപ്രദേശിലെ ഗുണയിൽ ട്രെയിൻ ഹൈജാക്ക് ചെയ്തു. ട്രെയിനിെല യാത്രക്കാരെ ഉപദ്രവിക്കുകയും റെയിൽവെയുടെ വസ്തുവകകൾ തകർക്കുകയും ചെയ്തതായി ആരോപണമുണ്ടെങ്കിലും റെയിൽവെക്ക് പരാതിയില്ല. കഴിഞ്ഞ ആഴ്ച നടന്ന സംഭവം ഇപ്പോഴാണ് അധികൃതർ വെളിപ്പെടുത്തിയതെങ്കിലും ആർക്കെതിരെയും ഇതുവെര റെയിൽവെ െപാലീസ് കേസെടുത്തിട്ടില്ല.
മധ്യപ്രദേശിലെ ഗുണയിൽ ജനുവരി എട്ടു മുതൽ 22 വരെ നടക്കുന്ന സൈനിക റിക്രൂട്ട്മെൻറിൽ 60,000 ൽ അധികം ഉദ്യോഗാർഥികളാണ് പെങ്കടുക്കുന്നതെന്നാണ് കണക്ക്. ഗുണ-ഗ്വാളിയോർ മേഖലയിൽ നടന്ന റിക്രൂട്ട്മെൻറിനായി റെയിൽവെ പ്രത്യേക സൗകര്യങ്ങളൊന്നും ഒരുക്കിയിരുന്നില്ല. പെെട്ടന്നുണ്ടായ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിൽ റെയിൽവെ പരാജയപ്പെട്ടിരുന്നു.
മുഖ്യമന്ത്രി തീർഥ് ദർശൻ യോജന പ്രകാരം മധ്യപ്രദേശിലെ ശിവ്പുരിയിൽ നിന്ന് രാമേശ്വരത്തേക്ക് പോകുന്ന ട്രെയിനാണ് ജനുവരി 11ന് ഉദ്യോഗാർഥികൾ ഹൈജാക്ക് ചെയ്തത്. ട്രെയിൻ ഗുണ സ്റ്റേഷനിൽ എത്തിയപ്പോൾ ആയിരക്കണക്കിന് ഉദ്യോഗാർഥികൾ എഞ്ചിൻ ഡ്രൈവറുടെ കാബിനിലേക്ക് ഇരച്ചു കയറി ഭീഷണിപ്പെടുത്തി 100 കിലോമീറ്റർ അകലെയുള്ള ശിവ്പുരിയിലേക്ക് ട്രെയിൻ തിരിച്ചു വിടുകയായിരുന്നു എന്നാണ് അധികൃതർ പറയുന്നത്.
അംഗസംഖ്യ കുറവായതിനാൽ റെയിൽവെ പൊലീസിന് ഹൈജാക്കർമാരെ നിയന്ത്രിക്കാനായില്ല. ശിവ്പുരിയിലേക്ക് ട്രെയിൻ ഒാടിക്കാൻ നിർബന്ധിതരായി. എന്നാൽ സംഭവത്തിൽ റെയിൽവെ ആർക്കെതിരെയും പരാതി നൽകുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല. കൂടുതൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതെ യാത്ര ഉറപ്പുവരുത്തുക മാത്രമായിരുന്നു തങ്ങളുെട ലക്ഷ്യമെന്നാണ് ഇതിന് അധികൃതർ നൽകുന്ന വിശദീകരണം.
ഇതുകൂടാതെ ട്രെയിനിൽ യാത്ര ചെയ്ത ഉദ്യോഗാർഥികളിൽ പലരും ടിക്കറ്റ് എടുത്തിരുന്നില്ല. ബലപ്രലയാഗത്തിലൂടെ സീറ്റുകൾ തരപ്പെടുത്തി, എ.സി കോച്ചുകളിലും വനിതാ കംപാർട്ട് മെൻറിലുെമല്ലാം ബലം പ്രയോഗിച്ച് കയറിയിരുന്നതായും പരാതിയുണ്ട്. ഇൗ പരാതികൾ ശരിയാണെന്ന് റെയിൽവെ പൊലീസും സമ്മതിച്ചു. എന്നാൽ ഇവരെ കൈകാര്യം ചെയ്യാൻ അംഗസംഖ്യകുറവായതിനാൽ പൊലീസിന് സാധിച്ചില്ല. ആ സമയം യാത്രക്കാരുടെ സുരക്ഷക്കായിരുന്നു തങ്ങൾ പ്രധാന്യം നൽകിയതെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
