പാകിസ്താന് രഹസ്യങ്ങൾ ചോർത്തി നൽകിയ സൈനികൻ അറസ്റ്റിൽ
text_fieldsഅംബാല: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് രഹസ്യവിവരങ്ങൾ കൈമാറിയെന്ന കേസിൽ സൈനികനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. ഭോപാലിലെ സൈനിക എൻജിനീയറിങ് റെജിമെൻറിൽ ഹവിൽദാറായ രോഹിത് കുമാറാണ് പിടിയിലായത്. അംബാല ജില്ലയിലെ നരെയ്ൻഗാറിലെ കോഡ്വ ഖുർദ് ഗ്രാമത്തിലെ താമസക്കാരനാണ് ഇയാൾ.
ദിവസങ്ങൾക്കുമുമ്പ് ഇയാൾ അവധിക്ക് നാട്ടിൽ എത്തിയിരുന്നതായും വിവരങ്ങൾ ശേഖരിച്ചശേഷമായിരുന്നു അറസ്റ്റെന്നും പൊലീസ് സൂപ്രണ്ട് ഹാമിദ് അക്തർ പറഞ്ഞു. പാകിസ്താൻ ഏജൻറുമായി ബന്ധമുള്ളതായും രഹസ്യവിവരങ്ങളും ഫോട്ടോകളും കൈമാറിയതായും ചോദ്യം ചെയ്യലിൽ മനസ്സിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവരങ്ങൾ കൈമാറാൻ ഉപയോഗിച്ച രണ്ടു മൊൈബൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. 2012ലാണ് കുമാർ പട്ടാളത്തിൽ ചേരുന്നത്. 2018 മുതൽ ചാരവൃത്തി നടത്തുന്നതായും പൊലീസ് പറഞ്ഞു. താൻ ചില രേഖകൾ ൈകമാറിയതായി കുമാർ സമ്മതിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യനിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കി. ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.