Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ സേനക്ക്  ആകാശ...

ഇന്ത്യൻ സേനക്ക്  ആകാശ കരുത്തേകാൻ അപ്പാച്ചെ

text_fields
bookmark_border
apache copter
cancel

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്  ആകാശ കരുത്തേകാൻ  അപ്പാച്ചെ ഹെലികോപ്റ്ററുകളെത്തുന്നു.  യു.എസിൽ നിന്ന് ആറ് കോപ്റ്ററുകൾ വാങ്ങുന്ന കരാറിന് ഇന്ത്യൻ പ്രതിരോധ കൗൺസിൽ കഴിഞ്ഞ ആഗസ്റ്റിൽ പച്ചക്കൊടി കാട്ടിയിരുന്നെങ്കിലും നടപടികളിലേക്ക് എത്തിയിരുന്നില്ല. കേന്ദ്ര സർക്കാരും കരാറിൽ താത്പര്യം പ്രകടിപ്പിച്ചതോടെ  നടപടികൾ വേഗത്തിലാകുമെന്നാണ്  ഒൗദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ഇതാദ്യമായാണ് ഇന്ത്യ  പോർ ഹെലികോപ്റ്ററുകൾ വാങ്ങുന്നത്. കോപ്റ്ററുകൾ വാങ്ങുന്നതിന്‍റെ പ്രാരംഭ നടപടിയായി  ലെറ്റർ ഒാഫ് റിക്വസ്റ്റ്  ഇന്ത്യ  യു.എസിലേക്ക് അയച്ചിട്ടുണ്ടെന്നും. പ്രതികരണം ലഭിച്ചാലുടൻ തുടർ നടപടികൾ സ്വീകരിക്കുമെന്നും പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കി

മിനുട്ടിൽ 128 മിസൈലുകൾ ശത്രുക്കൾക്ക് നേരെ പ്രയോഗിക്കാൻ  കഴിയുന്ന അപ്പാച്ചെ എ.എച്ച് 64 ഇ കോപ്റ്ററുകളിൽ, ആക്രമണങ്ങളെ ചെറുക്കാനും പ്രത്യേക സംവിധാനങ്ങളുണ്ട്. ടി 700 ടർബോ ഷാഫ്റ്റ് എഞ്ചിനുകളിലാണ് പ്രവർത്തിക്കുന്നത്. പൈലറ്റുൾപ്പെടെ രണ്ട് പേർക്കാണ് ഒരു സമയം സഞ്ചരിക്കാനാവുന്നത്. കോപ്റ്ററും അനുബന്ധ ഉപകരണങ്ങളുമടക്കം 4168 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന തുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsacquisitionArmy Apache attack chopperscloser to buyingIndia’s defencegreen lightproposal
News Summary - Army gets closer to buying Apache attack choppers India’s defence acquisition council green lighted the proposal to buy six Apache AH-64E attack helicopters from the US last -India News
Next Story