Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരസേനക്ക് ശക്തി പകരാൻ 4,000 കോടിയുടെ നൂതന ആയുധങ്ങൾ
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യൻ കരസേനക്ക് ശക്തി പകരാൻ 4,000 കോടി രൂപയുടെ നൂതന ആയുധങ്ങൾ വാങ്ങുന്നു. സേനയെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആയുധങ്ങൾ വാങ്ങാനുള്ള ശിപാർശ കരസേന പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയത്.
ഏഴു ലക്ഷം റൈഫിളുകൾ, 44000 ലൈറ്റ് മെഷീൻ ഗണ്ണുകൾ, 44600 കാർബൈനുകൾ തുടങ്ങിയവയാണ് വാങ്ങുന്നത്. ലൈറ്റ് മെഷീൻ ഗണ്ണുകളും അസോൾട്ട് റൈഫിളുകളും വാങ്ങിക്കാനുള്ള ആവശ്യം ഉടൻ തന്നെ അംഗീകരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, കഴിഞ്ഞ ജൂലൈയിൽ തദ്ദേശീയമായി നിർമിച്ച അസോൾട്ട് റൈഫിളുകൾ ഫയറിങ് നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി സേന തളളിയിരുന്നു. പാക്, ചൈന ഭീഷണികൾ ശക്തമായി നിലനിൽക്കെ മുൻ കരുതലായാണ് കരസേനയിലെ പുതിയ മാറ്റങ്ങളെന്നാണ് വിവരം.
Next Story
