Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുലന്ദ്​ശഹർ: പൊലീസ്​...

ബുലന്ദ്​ശഹർ: പൊലീസ്​ ഇൻ​സ്​പെക്​ടറെ കൊന്ന സൈനികൻ അറസ്​റ്റിൽ

text_fields
bookmark_border
ബുലന്ദ്​ശഹർ: പൊലീസ്​ ഇൻ​സ്​പെക്​ടറെ കൊന്ന സൈനികൻ അറസ്​റ്റിൽ
cancel

ലഖ്നോ (യു.പി): ബുലന്ദ്​ശഹറിൽ ഗോവധം ആരോപിച്ച്​ സംഘ്​പരിവാർ സംഘടനകൾ ആസൂത്രിതമായി നടത്തിയ ആക്രമണത്തിനിടെ പ ൊലീസ്​ ഇൻസ്​പെക്​ടർ സുബോധ് കുമാർ സിങ്ങിനെ വെടി​െവച്ചുകൊന്ന സൈനിക​ൻ ജീത്തു ഫൗജിയെ പിടികൂടി. സംഭവ ശേഷം കശ്​മ ീരിലേക്ക്​ രക്ഷപ്പെട്ട ജീത്തുവി​​െന സൈനിക യൂണിറ്റാണ്​ പിടികൂടിയത്​. ശേഷം ഇയാളെ യു.പി പൊലീസിന്​ കൈമാറി.

ജ ിതേന്ദ്ര മാലിക്​ എന്ന ജീത്തു ഫൗജിയെ യു.പി പൊലീസി​​​െൻറ സ്​പെഷ്യൽ ടാസ്​ക്​ ഫോഴ്​സ്​ ശ്രീനഗറിലെത്തി അറസ്​റ്റ ്​ ചെയ്​തു. ഇയാളെ ഇന്ന്​ ബുലന്ദശ്​ഹർ ജില്ലാ കോടതിയിൽ ഹാജരാക്കും.

വെള്ളിയാഴ്​ച രാത്രി സോപൂറിലെ സൈനിക യൂണിറ്റിൽ എത്തിയപ്പോൾ തന്നെ ഇയാ​െള പിടികൂടിയിരുന്നു. സൈന്യത്തി​​​െൻറ നോർത്ത്​ കമാർഡർ നേരി​െട്ടത്തിയാണ്​ പ്രതിയെ പിടികൂടിയത്​. പൊലീസുമായി പൂർണമായി സഹകരിക്കുമെന്ന്​ സൈന്യം അറിയിച്ചു.

പൊലീസ്​ ഇൻസ്​പെക്​ടർക്ക്​ നേരെ ജീത്തു വെടി​െവക്കുന്നത്​ കണ്ടതായി നാട്ടുകാർ മൊഴിനൽകിയിട്ടുണ്ടെന്ന്​ മീററ്റ്​ മേഖലാ ​െഎ.ജി റാം കുമാർ പറഞ്ഞു. മഹാവ്​ ഗ്രാമവാസിയാണ്​ ജീത്തു. ചോദ്യം ചെയ്യലിന്​ ശേഷമേ കലാപത്തിലും കൊലപാതകത്തിലും ഇയാൾക്കുള്ള പങ്ക് വ്യക്​തമാകൂവെന്ന്​ പൊലീസ്​ അറിയിച്ചു.

ബുലന്ദ്​ശഹറിന്​ സമീപം ഗ്രാമത്തിലെ കരിമ്പുപാടത്ത്​ കാലിയുടെ അവശിഷ്​ടം കണ്ടെത്തിയതിനെത്തുടർന്നാണ് തിങ്കളാഴ്ച അക്രമം നടന്നത്​. കല്ലേറുകൊണ്ട സുബോധ്​കുമാറിനെ ആശുപത്രിയിലേക്ക്​ നീക്കു​േമ്പാഴാണ്​ തലക്ക്​ വെടി​േയറ്റത്​.

കശ്​മീരിൽ സൈനികനായ ജീത്തുവിനെ ആക്രമണത്തി​​​​െൻറ വിഡിയോ ദൃശ്യങ്ങളിൽ കാണാം. കൊലപാതകത്തിനുപിന്നിൽ ഇയാൾക്ക്​ പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഗ്രാമീണർ നൽകിയ മൊഴിയാണ്​ കേസിൽ നിർണായക വഴിത്തിരിവായത്​.

ഇൻസ്​പെക്​ടർ സുബോധ്​കുമാറി​​​​െൻറ കൊലപാതകത്തിൽ അഞ്ചു പേരെകൂടി അറസ്​റ്റ്​ ചെയ്​തതായി ​െഎ.ജി എസ്​.കെ. ഭഗത്ത്​ പറഞ്ഞു. ചന്ദ്ര, രോഹിത്​, സോനു, നിതിൻ, ജിതേന്ദ്ര എന്നിരവരാണ്​ പിടിയിലായത്​. ഇതോടെ പത്തു പേർ അറസ്​റ്റിലായി.

കൊലപാതകം നടന്ന സമയത്ത് ജീത്തു സംഘർഷസ്ഥലത്ത് ഉണ്ടായിരുന്നു. പൊലീസ്​ സംഘത്തെ ആൾക്കൂട്ടം ആക്രമിക്കുന്നതി​​​​െൻറ വിഡിയോയിൽ ജീത്തു ഫൗജിയോടു സാദൃശ്യമുള്ള ഒരാൾ സുബോധ് കുമാറിനു സമീപം നിൽക്കുന്നതും കാണാം.

കലാപക്കേസിൽ കണ്ടാലറിയാവുന്ന 60പേർക്കെതിരെ എഫ്​.​െഎ.ആർ. രജിസ്​റ്റർ ചെയ്​ത പൊലീസ്​ 28 പേരെ തിരിച്ചറിഞ്ഞു​. ഇതിൽ എട്ടുപേർ ബജ്​റംഗ്​ദൾ, വി.എച്ച്​.പി, യുവമോർച്ച പ്രവർത്തകരാണ്​. നാലു പേരെ അറസ്​റ്റ്​ ചെയ്​തു. മുഖ്യപ്രതി ബജ്​റംഗ്​ദൾ നേതാവ്​ യോഗേഷ്​ രാജ്​ അറസ്​റ്റിലായെന്ന റിപ്പോർട്ട്​ പൊലീസ്​ വീണ്ടും നിഷേധിച്ചു. ഇയാൾ ഒളിവിലാണെന്ന്​ പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soldiermalayalam newsBULANDSHAHR attackSubodh Kumar Singh MurderJeethu Fauji
News Summary - Army Detains Soldier Who Allegedly Shot UP Cop - India News
Next Story