സഹപ്രവർത്തകെൻറ മകളെ ബലാത്സംഗം ചെയ്ത കേണൽ അറസ്റ്റിൽ
text_fieldsഷിംല: സേനയിൽ സഹപ്രവർത്തകെൻറ മകളെ ബലാത്സംഗം ചെയ്ത കേണൽ അറസ്റ്റിൽ. ഷിംലയിലെ ആർമി ട്രെയിനിങ് കമാൻഡിലെ ലഫ്റ്റനൻറ് കേണലിെൻറ മകളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
തിങ്കളാഴ്ചയാണ് ഔദ്യോഗിക വസതിയില്‍ വച്ച് കേണലും സുഹൃത്തും ചേര്‍ന്ന് 21 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്. മോഡലിംഗിൽ താൽപര്യമുള്ള പെൺകുട്ടിയെ ഇൗ മേഖലയിൽ പ്രശസ്തനായ ഒരാള്‍ക്ക് പരിചയപ്പെടുത്താമെന്ന് അറിയിച്ചാണ് 56 കാരനായ കേണൽ വസതിയിലേക്ക് വിളിപ്പിച്ചത്. വീട്ടിലെത്തിയ തന്നെ ബലംപ്രയോഗിച്ച് മദ്യം നൽകിയശേഷം കേണലും സുഹൃത്തും ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ പിതാവിെൻറ ജോലി നഷ്ടപ്പെടുത്തുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിയെ തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി.
പ്രാഥമിക അന്വേഷണത്തിന് ശേഷം ബുധനാഴ്ചയാണ് കേണലിെന അറസ്റ്റു ചെയ്തത്. കേണലിനെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തതായും ചില നിയമനടപടികൾ പൂർത്തിയാക്കേണ്ടതിനാൽ വ്യക്തിവിവരങ്ങൾ അറിയിക്കാൻ കഴിയില്ലെന്നും പൊലീസ് സൂപ്രണ്ട് സൗമ്യ സാംബശിവൻ അറിയിച്ചു. കേണലിെൻറ സുഹൃത്തിനെ പിടികൂടാനായിട്ടില്ല. ഇയാൾക്കായി തെരച്ചിൽ ഉൗർജിതമാക്കി.
