Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാക് അധീന കശ്മീരിൽ സൈനിക നീക്കങ്ങൾക്ക് സൈന്യം തയാർ -കരസേനാ മേധാവി

text_fields
bookmark_border
പാക് അധീന കശ്മീരിൽ സൈനിക നീക്കങ്ങൾക്ക് സൈന്യം തയാർ -കരസേനാ മേധാവി
cancel

ന്യൂഡൽഹി: പാക് അധീന കശ്മീരിൽ വലിയ സൈനിക നീക്കങ്ങൾക്ക് സൈന്യം തയാറാണെന്ന് കരസേന മേധാവി ജനറൽ മനോജ്​ മുകുന്ദ്​ നരവനെ. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതിർത്തിയിലുടനീളവും ജമ്മു കശ്മീരിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഞങ്ങൾക്ക് വിവിധ പദ്ധതികളുണ്ട്. ആവശ്യമെങ്കിൽ ആ പദ്ധതികൾ നടപ്പിലാക്കും -നരവനെ പറഞ്ഞു.

പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. ഒരു ദിവസം പാക് അധീന കശ്മീർ ഞങ്ങളുടെ അധികാര പരിധിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ സെപ്റ്റംബറിൽ പറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Army chief says ready to target PoK if asked-india news
Next Story