ജമ്മു: സംസ്ഥാനത്തെ സുരക്ഷാകാര്യങ്ങൾ വിലയിരുത്തുന്നതിനും അതിർത്തിയിലെ നിയന്ത്രണരേഖയുടെ സമീപത്തെ സൈനികസാന്നിധ്യം ഉറപ്പുവരുത്തുന്നതിനുമായി കരസേനമേധാവി ജനറൽ ബിപിൻ റാവത്ത് ജമ്മു കശ്മീരിൽ സന്ദർശനം നടത്തി. വെള്ളിയാഴ്ച രാവിലെ ജമ്മുവിലെത്തിയ റാവത്ത് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സുരക്ഷാസംവിധാനങ്ങൾ വിലയിരുത്തി. തുടർന്ന് രജൗറി-പൂഞ്ച് മേഖലയിൽ നിയന്ത്രണരേഖക്ക് സമീപത്ത് അടുത്തിടെ പാക്സൈന്യം ഷെല്ലാക്രമണം നടത്തിയ സ്ഥലം സന്ദർശിച്ചു. ഒരുമാസത്തിനിടെ അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ ആക്രമണങ്ങളിൽ ഒമ്പത് സൈനികരടക്കം 11 പേർ മരിച്ചതിെൻറ പശ്ചാത്തലത്തിൽ കൂടിയാണ് സന്ദർശനം.
പാക് വെടിവെപ്പിനെയും ഷെല്ലാക്രമണങ്ങളെയുംതുടർന്ന് അതിർത്തി പ്രദേശങ്ങളിലെ നാലായിരത്തോളം ഗ്രാമീണർ വീടുകൾ ഉപേക്ഷിച്ച് സൈനിക ക്യാമ്പുകളിലാണ് കഴിയുന്നത്. അതിനിടെ കശ്മീരിൽ െപാലീസ് സ്റ്റേഷനുനേരെ ഭീകരർ വെടിവെച്ചു. മറ്റൊരു സംഭവത്തിൽ ഭീകരുടെ വെടിയേറ്റ പൊലീസ് കോൺസ്റ്റബിളിന് പരിക്കേറ്റു. ഷോപിയാൻ ജില്ലയിലെ പൊലീസ് സ്റ്റേഷന് നേരെ വ്യാഴാഴ്ച രാത്രിയാണ് ഭീകരർ വെടിയുതിർത്തത്. പൊലീസ് തിരിച്ച് വെടിവെച്ചതിനെ തുടർന്ന് ഭീകരർ രക്ഷപ്പെട്ടു. കുൽഗാം ജില്ലയിലെ യാംരജിൽ ഭീകരരുടെ വെടിയേറ്റ സലിം യൂസുഫ് എന്ന പൊലീസ് കോൺസ്റ്റബിളിനെ ആദ്യം അനന്ത്നാഗിലെ ജില്ലആശുപത്രിയിലും തുടർന്ന് വിദഗ്ധചികിത്സക്ക് മറ്റൊരു ആശുപത്രിയിലേക്കും മാറ്റി. അതേസമയം, ഏത് സംഘടനയിൽനിന്നുള്ളവരായാലും ഭീകരർ ഭീകരർ തന്നെയാണെന്ന് ജമ്മു-കശ്മീർ ഡി.ജി.പി എസ്.പി. വൈദ് പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 10:36 PM GMT Updated On
date_range 2017-07-29T04:06:52+05:30കശ്മീർ: സൈനിക മേധാവി സന്ദർശിച്ചു
text_fieldsNext Story