സേന റിക്രൂട്ട്മെന്‍റിലെ കാലതാമസം: രാജസ്ഥാനിൽ നിന്നും ഡൽഹിയിലേക്ക് 350 കിലോമീറ്റർ ഓടി യുവാവിന്‍റെ പ്രതിഷേധം
text_fieldsന്യൂഡൽഹി: സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയയിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് രാജസ്ഥാനിൽ നിന്ന് ന്യൂഡൽഹിയിലേക്ക് 350 കിലോമീറ്റർ ഓടി ഒരു യുവാവ്. സുരേഷ് ഭിച്ചാറെന്ന 24 കാരൻ ഇന്ത്യൻ ആർമിയിൽ ചേരാനുള്ള തന്‍റെ ആവേശം പ്രകടിപ്പിച്ച് കൊണ്ട് കയ്യിൽ ഇന്ത്യൻ പതാകയുമായി ഓടുന്നതിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ്.
രാജസ്ഥാനിലെ നാഗൗർ ജില്ലക്കാരനായ ഇദ്ദേഹം സിക്കാറിൽ നിന്നാണ് ഓട്ടം ആരംഭിച്ചത്. 50 മണിക്കൂർ സമമയമെടുത്താണ് ബിച്ചാർ ഡൽഹിയിൽ ഓടിയെത്തിയത്.
"തനിക്ക് ഇന്ത്യൻ ആർമിയിൽ ചേരാൻ താൽപ്പര്യമുണ്ട്. എന്നാൽ 2 വർഷത്തോളമായിട്ടും റിക്രൂട്ട്‌മെന്റ് നടക്കുന്നില്ല". നാഗൗർ, സിക്കാർ, ജുൻജുനു എന്നിവിടങ്ങളിലെ യുവാക്കൾക്ക് പ്രായമാകാൻ തുടങ്ങിയിരിക്കുന്നുവെന്നും ബിച്ചാർ പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ ആവേശം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡൽഹിയിലേക്ക് ഓടിയെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയയിലെ കാലതാമസത്തിനെതിരെ ഏകദേശം ആയിരത്തോളം സൈനിക ഉദ്യോഗാർത്ഥികളാണ് ചൊവ്വാഴ്ച ജന്തർ മന്ദറിൽ പ്രതിഷേധിച്ചത്.
ആർമി, എയർഫോഴ്‌സ്, നേവി എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ട് വർഷമായി നോൺ ഓഫീസർ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നില്ലെന്നും ഇത് തങ്ങളുടെ ഭാവിക്ക് തിരിച്ചടിയാണെന്നും നിരവധി പ്രതിഷേധക്കാർ പറഞ്ഞു. റിക്രൂട്ട്‌മെന്റിലെ കാലതാമസം പ്രത്യേകിച്ച് പ്രായമായ ഉദ്യോഗാർത്ഥികളെ വേദനിപ്പിക്കുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

