ശ്രീനഗർ: ജമ്മു കശ്മീരിൽ ഇന്ത്യൻ അതിർത്തി കടന്ന പാകിസ്താൻ ബാലനെ െസെന്യം അറസ്റ്റു ചെയ്തു. പാക് അധിനിവേശ കശ്മീരിൽ നിന്നും അതിർത്തി കടന്ന് ജമ്മുകശ്മീരിലെ രജൗരി ജില്ലയിെലത്തിയ 12 കാരനെ സൈന്യം അറസ്റ്റുചെയ്യുകയായിരുന്നു. സൈന്യത്തിെൻറ പട്രോളിങ് റൂട്ടും നുഴഞ്ഞുകയറ്റ സാധ്യതയും മനസിലാക്കുന്നതിന് തീവ്രവാദികൾ കുട്ടിയെ അയച്ചതാകാമെന്ന സംശയത്തിലാണ് സൈന്യം.
വെള്ളിയാഴ്ച വൈകുന്നേരമാണ് രജൗരിയിലെ നൗഷേര സെക്ടറിൽ പാക് ബാലനെ കണ്ടെത്തിയത്. അഷ്ഫാഖ് അലി ചൗഹാൻ എന്നാണ് തെൻറ പേരെന്നും പാകിസ്താനിലെ ഡംഗർ പേൽ ഗ്രാമത്തിലാണ് വീടെന്നും ബാലൻ സൈന്യത്തെ അറിയിച്ചിട്ടുണ്ട്. ബലൂചിസ്താൻ റെജിമെൻറിൽ നിന്നും വിരമിച്ച സൈനികെൻറ മകനാണെന്നും ബാലൻ വ്യക്തമാക്കിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
അതിർത്തിയിൽ സംശയാസ്പദാമായ സാഹചര്യത്തിൽ കണ്ട ആൺകുട്ടിയെ അറസ്റ്റു ചെയ്ത് കൂടുതൽ അന്വേഷണത്തിനായി പൊലീസിന് കൈമാറിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.