Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
muthoot fincorp ludhiana
cancel
Homechevron_rightNewschevron_rightIndiachevron_rightമുത്തൂറ്റ്​ ഫിൻകോർപിൽ...

മുത്തൂറ്റ്​ ഫിൻകോർപിൽ ആയുധധാരികളുടെ കവർച്ചാശ്രമം; വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു, മാനേജർക്ക്​ വെടിയേറ്റു

text_fields
bookmark_border

ലുധിയാന: പഞ്ചാബിലെ ദാരേസിയിലുള്ള മുത്തൂറ്റ് ഫിൻകോർപ്​ ശാഖയിൽ പണവും സ്വർണവും കൊള്ളയടിക്കാൻ ശ്രമിച്ച ആയുധധാരികളായ മൂന്നുപേരിൽ ഒരാൾ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയാണ്​ സംഭവം.

ആയുധധാരികളും സെക്യൂരിറ്റി ഗാർഡും തമ്മിലായിരുന്നു വെടിവെപ്പ്​. കവർച്ചസംഘത്തിലെ ഒരാളെ കമ്പനി ജീവനക്കാരും നാട്ടുകാരും ചേർന്ന്​ പിടികൂടി. മറ്റൊരാൾ രക്ഷപ്പെട്ടു. ബ്രാഞ്ച്​ മാനേജർക്ക്​ വെടിയേറ്റിട്ടുണ്ട്​. സുരക്ഷാ ജീവനക്കാരനും പരിക്കുണ്ട്​.

ജോയിന്‍റ്​ പൊലീസ് കമീഷണർ ജെ. ഇലഞ്ചെഴിയന്‍റെ നേതൃത്വത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടതായും പണവും സ്വർണവും കൊള്ളയടിക്കാനുള്ള ഇവരുടെ ശ്രമം പരാജയപ്പെടുത്തിയതായും ​െജ.സി.പി പറഞ്ഞു.

സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കഴിഞ്ഞവർഷവും ലുധിയാനയിലുള്ള മുത്തൂറ്റ്​ ശാഖയിൽ കവർച്ചാശ്രമം അരങ്ങേറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muthoot fincorp
News Summary - Armed robbery attempt at Muthoot Finance; One person was killed and several others were injured in the shooting
Next Story